വായന്നൂർ എൽ.പി. സ്കൂളിൽ മെഗാ ഇംഗ്ലീഷ് ക്വിസ്

വായന്നൂർ : ഗവ: എൽ.പി.സ്കൂളിൽ ‘ഷോട്ഗൺ’ എന്ന പേരിൽ മെഗാ ഇംഗ്ലീഷ് ക്വിസ് നടത്തി. സ്കൂളിൽ നടക്കുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പരിപാടിയുടെ ഭാഗമായാണിത്. വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് 1000, 500, 250 രൂപ വീതം സമ്മാനമായി നല്കി. ഇരിട്ടി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ടി.എം. തുളസീധരൻ ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയർ ലക്ചറർ എസ്.കെ. ജയദേവൻ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രഥമാധ്യാപകൻ ടി.എം. രാമചന്ദ്രൻ, പി.സി. സതീശൻ, ടി. ദിപിൻ എന്നിവർ സംസാരിച്ചു.