കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും കൂട്ടാന്‍; ഡയറ്റില്‍ വേണം ഈ ഭക്ഷണങ്ങള്‍

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്. പോഷകങ്ങളുടെ കുറവ് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കും. കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ കാഴ്ചശക്തിയെ ഹാനികരമായി ബാധിക്കും. കണ്ണുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
കണ്ണുകളുടെ ആരോഗ്യത്തിനായി പ്രധാനമായി കഴിച്ചിരിക്കേണ്ട പച്ചക്കറിയാണ് ക്യാരറ്റ്. ഇതില്‍ ബീറ്റ കരോട്ടീന്‍, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
കാഴ്ചശക്തി മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ ചീര കഴിക്കുന്നതും കണ്ണുകള്‍ക്ക് നല്ലതാണ്. അതുപോലെ കണ്ണുകളുടെ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഇവയിലെ വിറ്റാമിന്‍ ബിയും സിയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.ഡയറ്റില്‍ കാപ്‌സിക്കം ഉള്‍പ്പെടുത്തുന്നതും വളറെ നല്ലതാണ്. വിറ്റാമിന്‍ എ, ഇ, സി, ആന്റി ഓക്‌സിഡന്റ് എന്നിവയാല്‍ സമ്പുഷ്ടമാണ് കാപ്‌സിക്കം.അവ കഴിക്കുന്നത് കണ്ണുകള്‍ക്ക് നല്ലതാണ്.
മധുരക്കിഴങ്ങ് കഴിക്കുന്നതും കണ്ണുകള്‍ക്ക് ഗുണം ചെയ്യും. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)