അടക്കാത്തോട് സെയ്ന്റ് ജോസഫ് ഇടവക തിരുനാൾ തുടങ്ങി
        കേളകം : അടക്കാത്തോട് സെയ്ന്റ് ജോസഫ് ഇടവക തിരുനാളിന് ഫാ. സെബിൻ ഐക്കരത്താഴത്ത് കൊടി ഉയർത്തി. വി. കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. സന്തോഷ് ഒറവാറംതറ കാർമ്മികത്വം വഹിച്ചു. ജനുവരി 14 വരെ എല്ലാ ദിവസവും വി. കുർബാനയും നൊവേനയും നടക്കും. 12ന് ഇടവക വാർഷികാഘോഷവും കലാവിരുന്നും, 13ന് തിരുന്നാൾ പ്രദക്ഷിണം 14ന് പ്രധാന തിരുനാൾ ദിനത്തിൽ നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും. തിരുനാൾ ദിനങ്ങളിൽ ഫാ. ജെസ്സൽ കണ്ടത്തിൽ, ഫാ. കിരൺ തൊണ്ടിപ്പറമ്പിൽ , മാനന്തവാടി രൂപതയിലെ നവ വൈദീകർ, ഫൊറോന വികാരി ഫാ. പോൾ കൂട്ടാല എന്നിവർ വി. കുർബാനയ്ക്കും നൊവേനയ്ക്കും കാർമ്മികത്വം വഹിക്കും.
