സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം ഏറ്റെടുത്ത് ബന്ധുക്കൾ

താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് സർക്കാർ ഹൈസ്കൂളിലെ വിദ്യാർഥിയെ ഒരു സംഘം വിദ്യാർഥികൾ മർദിച്ച സംഭവത്തിൽ തിരിച്ചടിയുമായി മർദനമേറ്റ വിദ്യാർഥിയുടെ ബന്ധുക്കളും നാട്ടുകാരും. കഴിഞ്ഞ ദിവസം മർദനമേറ്റ വിദ്യാർഥിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ഇന്ന് വിദ്യാർഥികളെ തിരിച്ചടിച്ചത്.
സ്കൂളിന് സമീപത്തെ കടയിൽവെച്ചായിരുന്നു സംഭവം. ഇതിനിടെ കടയിൽ എത്തിയ വിദ്യാർഥിനിക്ക് പരിക്കേറ്റു. സംഘർഷത്തിനിടെ തലയിടിച്ചുവീണാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം കോരങ്ങാട് സർക്കാർ ഹൈസ്കൂളിലെ രണ്ട് വിഭാഗം വിദ്യാർത്ഥികൾ വയലിലും റോഡിലുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് ട്യൂഷൻ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ ബന്ധുക്കൾ മർദ്ദിച്ചത്.