ക്വിസ്, ഉപന്യാസം, ചിത്രരചനാ മത്സരങ്ങൾ നാളെ

ഇരിട്ടി : ഇരിട്ടി ആർട്‌സ് ആൻഡ് കൾച്ചറൽ ഫോറം പ്രവർത്തനോദ്ഘാടനത്തിൻ്റെ ഭാഗമായി കേരളം: കല, സാഹിത്യം, സംസ്കാരം എന്ന വിഷയത്തെ അടിസ്ഥാനമാക്കി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. യു.പി., എച്ച്.എസ്., എച്ച്.എസ്.എസ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ്, ഉപന്യാസം, ചിത്രരചനാ മത്സരങ്ങൾ ഏഴിന് രാവിലെ ഒൻപത് മുതൽ ഇരിട്ടി ഐ.ഐ.എം. എ.എൽ.പി. സ്‌കൂളിൽ നടക്കും. താത്പര്യമുള്ളവർ ഏഴിന് രാവിലെ സ്കൂളിലെത്തി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9497407094,9633898193, 9846863669