കണ്ണൂർ പുഷ്പോത്സവം; ഫെബ്രുവരി എട്ടിന് തുടങ്ങും

കണ്ണൂർ : ജില്ലാ ഹോർട്ടിക്കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം ഫെബ്രുവരി എട്ടിന് ആരംഭിക്കും.
കണ്ണൂർ പോലീസ് മൈതാനത്ത് നടക്കുന്ന പുഷ്പോത്സവം ഫെബ്രുവരി 19 വരെ ഉണ്ടാകും. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള 50-ഓളം നഴ്സറികളും ആറളം ഫാം, ജില്ലാ കൃഷി ഫാം കരിമ്പം, റീജണൽ അഗ്രിക്കൾച്ചർ റിസർച്ച് സ്റ്റേഷൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കും.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും നടക്കും. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് വിവിധ സെമിനാറുകളും ഉണ്ടാകും. എല്ലാ ദിവസവും വൈകിട്ട് വിവിധ കലാപരിപാടികളും അരങ്ങേറും. സ്റ്റാളുകളും കുട്ടികളുടെ അമ്യൂസ്മെൻറ് പാർക്കും മേളയുടെ ഭാഗമായി ഉണ്ടാകും.