എസ്.ഐ അപമാനിച്ചെന്ന എം.വിജിന്‍ എം.എല്‍.എയുടെ പരാതിയില്‍ അന്വേഷണം തുടങ്ങി

കണ്ണൂർ: കണ്ണൂരില്‍ എം. വിജിന്‍ എം.എല്‍.എയും ടൗണ്‍ എസ്.ഐയും തമ്മില്‍ വാക്കേറ്റമുണ്ടായ സംഭവത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം തുടങ്ങി. എസ്‌ഐ അപമാനിച്ചെന്ന എം.എല്‍.എയുടെ പരാതിയിലാണ് അന്വേഷണം. എസ്.ഐ പി.പി ഷമീലിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.
എം. വിജിന്‍ നല്‍കിയ പരാതിയില്‍ എ.സി.പി ഇന്ന് മൊഴിയെടുക്കും. എം.എല്‍.എ, എസ്.ഐ, കെ.ജി.എന്‍.എ ഭാരവാഹികള്‍, പിങ്ക് പൊലീസ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഇതിന് ശേഷമാകും കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക. കളക്ടറേറ്റ് ഗേറ്റില്‍ സുരക്ഷ ഒരുക്കുന്നതിലും എം.എല്‍.എയോട് പെരുമാറിയതിലും എസ്.ഐയ്ക്ക് വീഴ്ചയുണ്ടായെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിഗമനം. ഷമീലിനെതിരെ നടപടി വേണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടിരുന്നു.