career
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് എൽ.ഐ.സി. ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ്
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി.) ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് വിവിധ തലങ്ങളിലെ ഉന്നതപഠനത്തിന് നൽകുന്ന എൽ.ഐ.സി. ഗോൾഡൻ ജൂബിലി സ്കോളർഷിപ്പിന് അപേക്ഷിക്കാം. ജനറൽ സ്കോളർഷിപ്പ്, സ്പെഷ്യൽ സ്കോളർഷിപ്പ് ഫോർ ഗേൾ ചൈൽഡ് എന്നിങ്ങനെയാണ് സ്കോളർഷിപ്പുകൾ.
യോഗ്യത
പത്താം ക്ലാസ് ജയിച്ചശേഷം, വൊക്കേഷണൽ/ഡിപ്ലോമ കോഴ്സിനു പഠിക്കുന്നവർ, പന്ത്രണ്ടാം ക്ലാസ് (റെഗുലർ/വൊക്കേഷണൽ/ഡിപ്ലോമ) കഴിഞ്ഞ് മെഡിസിൻ, എൻജിനിയറിങ്, ഏതെങ്കിലും വിഷയത്തിൽ ഗ്രാജ്വേഷൻ, ഇൻറഗ്രേറ്റഡ് കോഴ്സ്, ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ കോഴ്സ്/തത്തുല്യ കോഴ്സ്, വൊക്കേഷണൽ കോഴ്സ് തുടങ്ങിയവയിൽ പഠിക്കുന്നവർ എന്നിവർക്ക് ജനറൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം.
പത്താം ക്ലാസ് കഴിഞ്ഞ് ഇൻറർമീഡിയറ്റ്/ 10+2/വൊക്കേഷണൽ/ഡിപ്ലോമ കോഴ്സിൽ പഠിക്കുന്ന പെൺകുട്ടികളെ സ്പെഷ്യൽ സ്കോളർഷിപ്പ് ഫോർ ഗേൾ ചൈൽഡിന് പരിഗണിക്കും.
ഇരുവിഭാഗങ്ങൾക്കുമുള്ള പൊതു വ്യവസ്ഥകൾ: (i) യോഗ്യതാ കോഴ്സ്, മൊത്തത്തിൽ 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടി, 2022-’23 അധ്യയന വർഷത്തിൽ ആയിരിക്കണം ജയിച്ചത്. 2023-’24-ലെ തുടർപഠനം ഗവൺമെൻറ് അംഗീകൃത കോളേജുകൾ/സ്ഥാപനങ്ങൾ എന്നിവയിലോ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലോ (ഐ.ടി.ഐ.കൾ) ആയിരിക്കണം. രക്ഷിതാക്കളുടെ വാർഷിക കുടുംബവരുമാനം എല്ലാ ശ്രോതസ്സുകളിൽ നിന്നുമുള്ളത്, രണ്ടരലക്ഷം രൂപ കവിഞ്ഞിരിക്കരുത്. കുടുംബവരുമാനത്തിന്റെ ഏക ശ്രോതസ്സ് വിധവ/അമ്മ-സിംഗിൾ/ അവിവാഹിത ആയ വനിതയാണെങ്കിൽ വാർഷിക കുടുംബവരുമാനം നാലുലക്ഷം രൂപവരെ ആകാം.
സ്കോളർഷിപ്പ് നിരക്കുകൾ
വ്യവസ്ഥകൾക്കു വിധേയമായി ജനറൽ സ്കോളർഷിപ്പ്, കോഴ്‌സ് കാലയളവിലേക്കും സ്പെഷ്യൽ സ്കോളർഷിപ്പ് രണ്ടുവർഷത്തേക്കും ലഭിക്കും. ഓരോ വർഷവും മൂന്നുഗഡുക്കളായി തുകനൽകും. വാർഷിക തുകയും ഗഡുക്കളും ഇപ്രകാരമാണ്.
മെഡിക്കൽ കോഴ്സ് – പ്രതിവർഷം 40,000 രൂപ (12,000, 12,000, 16,000)
എൻജിനിയറിങ് -30,000 രൂപ (9000, 9000, 12,000)
ഗ്രാജ്വേഷൻ, ഇൻറഗ്രേറ്റഡ് കോഴ്സ്, ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ/തത്തുല്യ കോഴ്സ്, വൊക്കേഷണൽ കോഴ്സ് -20,000 രൂപ (6000, 6000, 8000)
സ്പെഷ്യൽ സ്കോളർഷിപ്പ് -15,000 രൂപ (4500, 4500, 6000).
സ്കോളർഷിപ്പ് പുതുക്കി ലഭിക്കാനുള്ള വ്യവസ്ഥകൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. ഒരു കുടുംബത്തിലെ ഒരാൾക്കേ പൊതുവേ സ്കോളർഷിപ്പ് ലഭിക്കൂ. എന്നാൽ, രണ്ടാം അപേക്ഷാർഥി പെൺകുട്ടിയെങ്കിൽ ഒരേ കുടുംബത്തിലെ രണ്ടുപേരെ പരിഗണിച്ചേക്കാം.
അപേക്ഷ: വിജ്ഞാപനം licindia.in -ൽ ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് ലിങ്കിൽ ലഭ്യമാണ്. അപേക്ഷ ഇതേ ലിങ്ക് വഴി ജനുവരി 14 വരെ നൽകാം.
career
വനിതകള്‍ക്ക് അഗ്‌നിവീറാവാം; പത്താം ക്ലാസ് വിജയം യോഗ്യത
ഇന്ത്യന്‍ ആര്‍മിയില്‍ അഗ്‌നിവീറാവാന്‍ വനിതകള്‍ക്ക് അവസരം. വിമെന്‍ മിലിറ്ററി പോലീസിലെ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈൻ കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്ത് പരീക്ഷക്കും ശേഷം റിക്രൂട്ട്മെന്റ് റാലിയും നടത്തി ആയിരിക്കും തിരഞ്ഞെടുപ്പ്. ഏപ്രില്‍ 22 മുതലായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ.
യോഗ്യത: പത്താം ക്ലാസ് വിജയം. ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്കും ആകെ 45 ശതമാനം മാര്‍ക്കും വേണം. ഗ്രേഡിങ് സിസ്റ്റത്തില്‍ പഠിച്ചവര്‍ ഇതിന് തുല്യമായ ഗ്രേഡ് നേടണം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ അവിവാഹിതർ ആയിരിക്കണം. കുട്ടികൾ ഇല്ലാത്ത വിധവകള്‍ക്കും വിവാഹ മോചിതർക്കും അപേക്ഷിക്കാം.
പ്രായം: 17-21 വയസ്. അപേക്ഷകര്‍ 2003 ഒക്ടോബര്‍ ഒന്നിനും 2007 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവർ ആയിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). സര്‍വീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്ക് 30 വയസ് വരെ ഇളവ് ലഭിക്കും.
ശാരീരിക യോഗ്യത: 162 സെന്റിമീറ്റര്‍ ഉയരം (കായിക താരങ്ങള്‍ക്കും സര്‍വീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്കും ഉയരത്തില്‍ രണ്ട് സെന്റിമീറ്റര്‍ ഇളവ് ലഭിക്കും). നെഞ്ച് അഞ്ച് സെന്റിമീറ്റർ എങ്കിലും വികസിപ്പിക്കാൻ കഴിയണം. പ്രായത്തിനും ഉയരത്തിനും അനുസരിച്ച് ശരീരഭാരം ഉണ്ടായിരിക്കണം. നാല് വര്‍ഷത്തെ സര്‍വീസാണ് ഉണ്ടാവുക. സര്‍വീസ് കാലത്ത് വിവാഹിതയാവാന്‍ പാടില്ല.
സേവാനിധി പാക്കേജ്: ആദ്യ വര്‍ഷം 30,000 രൂപ, രണ്ടാം വര്‍ഷം 33,000 രൂപ, മൂന്നാം വര്‍ഷം 36,500 രൂപ, നാലാം വര്‍ഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം അനുവദിച്ചത്. എന്നാല്‍, ഇതില്‍ 70 ശതമാനം തുകയാണ് കൈയില്‍ ലഭിക്കുക. ശേഷിക്കുന്ന 30 ശതമാനം (ആദ്യ വര്‍ഷം 9,000 രൂപ, രണ്ടാം വര്‍ഷം 9,900 രൂപ, മൂന്നാം വര്‍ഷം 10,950 രൂപ, നാലാം വര്‍ഷം 12,000 രൂപ) പ്രതിമാസം നീക്കിവയ്ക്കും.
ഇങ്ങനെ നീക്കിവയ്ക്കുന്ന തുകയുടെ കൂടെ സര്‍ക്കാർ അനുവദിക്കുന്ന തുല്യമായ തുകയും ചേര്‍ത്ത് 10.04 ലക്ഷം രൂപ സര്‍വീസ് പൂര്‍ത്തിയാവുമ്പോള്‍ സേവാനിധി പാക്കേജായി ലഭിക്കും. നാല് വര്‍ഷത്തെ സര്‍വീസില്‍ നോണ്‍ കോണ്‍ട്രിബ്യൂട്ടറി ലൈഫ് ഇന്‍ഷുറന്‍സ് കവറേജിനും അര്‍ഹത ഉണ്ടായിരിക്കും. അഗ്‌നിവീര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. പരീക്ഷ ഫീസ് 250 രൂപ ഓണ്‍ലൈനായി അടക്കണം.
ബെംഗളൂരു സോണല്‍ ഓഫീസിന് കീഴിലാണ് കേരളത്തിലെയും മാഹിയിലെയും ലക്ഷദ്വീപിലെയും അപേക്ഷകര്‍ ഉള്‍പ്പെടുന്നത്. വിജ്ഞാപനം സോണല്‍ ഓഫീസ് തിരിച്ച് www.joinindianarmy.nic.in/Authentication.aspx ലഭ്യമാണ്. അവസാന തീയതി മാര്‍ച്ച് 22.
career
നഴ്‌സിങ് പാസായ പട്ടികജാതിക്കാർക്ക് സർക്കാർ ആസ്പത്രികളിൽ പരിശീലനം
തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട നഴ്സിങ്, പാരാമെഡിക്കൽ ബിരുദ, ഡിപ്ലോമ ധാരികൾക്ക് സർക്കാർ ആസ്പത്രികളിൽ പരിശീലനം നൽകും. ആദ്യഘട്ടത്തിൽ 400 പേർക്കാണ് അവസരം. പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുകയെന്നും പട്ടികവിഭാഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സർക്കാർ സംവിധാനത്തിലെ പ്രായോഗിക പരിശീലനവും അറിവും ഉപയോഗപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ട തൊഴിൽ മേഖലകളിലേക്ക് ഉദ്യോഗാർഥികൾക്ക് പ്രവേശിക്കാൻ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് മെഡിക്കൽ കോളേജ് ആസ്പത്രി, ജനറൽ ആസ്പത്രികൾ, ജില്ലാ ആസ്പത്രി, താലൂക്ക് ആസ്പത്രികൾ, കമ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലാകും നിയമനം. ഓണറേറിയത്തിനൊപ്പം യൂണിഫോം അലവൻസും ഇവർക്ക് നൽകും. നഴ്സിങ് ബിരുദമുള്ളവരെ അപ്രന്റീസ് നഴ്സായും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ കോഴ്സുകൾ പാസായവരെ പാരാമെഡിക്കൽ അപ്രന്റിസായും നിയമിക്കും. അടുത്ത സാമ്പത്തിക വർഷംമുതൽ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പട്ടികവർഗ വികസന വകുപ്പിൽ സമാന പദ്ധതി ആരംഭിച്ച് 250 പേരെ പരിശീലനത്തിന് നിയോഗിച്ചിട്ടുണ്ട്.
career
തൊഴില്‍ സാധ്യതകളുടെ പുതുലോകം തുറന്ന് അസാപിന്റെ ഹൃസ്വകാല കോഴ്സുകള്‍
തിരുവനന്തപുരം: രാജ്യത്തിനകത്തും വിദേശത്തുമായി ഉയര്‍ന്ന ശമ്പളത്തോടെ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹൃസ്വകാല കോഴ്സുകളുമായി അസാപ്. ലോജിസ്റ്റിക്ക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഓട്ടോടെസ്‌ക് ബി.ഐ.എം ഫോര്‍ ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ ഡെവലപ്മെന്റ്, എസന്‍ഷ്യല്‍ ഡിസൈന്‍ വിത്ത് ഓട്ടോഡെസ്‌ക് ഫ്യൂഷന്‍ 360 തുടങ്ങിയ കോഴ്സുകളാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരള നല്‍കി വരുന്നത്.
സിഐഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ലോജിസ്റ്റിക്ക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴിസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ചേരാവുന്നതാണ്. ലോജിസ്റ്റിക് എക്സിക്യൂട്ടീവ്, ജൂനിയര്‍ സപ്ലൈ ചെയിന്‍ അനലിസ്റ്റ്, എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് എക്സിക്യൂട്ടീവ് തുടങ്ങിയ സ്ഥാനങ്ങളില്‍ ഇവര്‍ക്ക് ജോലി ചെയ്യാനാവും. 75 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 15. ഫീസ് 36,191 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് -9496999659
ആര്‍ക്കിടെക്ച്ചര്‍ മേഖലയില്‍ പ്ലാനിംഗ്, ഡിസൈനിംഗ്, കണ്‍സ്ട്രക്റ്റിംഗ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് മാനേജ്മെന്റ് തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ബിരുദ പഠനം നടത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓട്ടോടെസ്‌ക് ബി.ഐ.എം ഫോര്‍ ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ ഡെവലപ്മെന്റ്, എസന്‍ഷ്യല്‍ ഡിസൈന്‍ വിത്ത് ഓട്ടോഡെസ്‌ക് ഫ്യൂഷന്‍ 360 തുടങ്ങിയ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 8921296469
എസ്. സി/ എസ്ടി, മത്സ്യതൊഴിലാളികള്‍, ട്രാന്‍സ്ജെന്‍ഡര്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളതോ സിംഗിള്‍- പാരന്റ് മാത്രമുള്ളതോ ആയ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍, വൈകല്യമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 70 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. 45 മണിക്കൂറാണ് കോഴ്സിന്റെ ദൈര്‍ഘ്യം. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ജനുവരി 30. ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ ഡവലപ്മെന്റ് കോഴ്സിന് 7670 രൂപയും, എസന്‍ഷ്യല്‍ ഡിസൈന്‍ കോഴ്സിന് 4024 രൂപയുമാണ് ഫീസ്- കൂടുതല്‍ വിവരങ്ങള്‍ക്ക് 8921296469
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു