Kannur
മേയര്‍ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കണ്ണൂര്‍ കോര്‍പറേഷൻ; ജനുവരി മൂന്നാം വാരത്തോടെ പുതിയ നഗരപിതാവ്

കണ്ണൂര്‍: മേയര്‍ രാജിവെക്കുകയും യു.ഡി.എഫിന്റെ പുതിയ സ്ഥാനാര്‍ഥിയെ മുസ്‍ലിം ലീഗ് പ്രഖ്യാപിക്കുകയും ചെയ്തതോടെ കണ്ണൂര്‍ കോര്‍പറേഷൻ ഒരിക്കല്‍ കൂടി മേയര്‍ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു.
വീറും വാശിയുമില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ പതിവുപോലെ നടക്കും. 55 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് ബഹൂഭൂരിപക്ഷമുള്ളതിനാല്‍ തെരഞ്ഞെടുപ്പിന് പ്രസക്തിയില്ലെങ്കിലും എല്‍.ഡി.എഫിനും മേയര്‍ സ്ഥാനാര്‍ഥിയുണ്ടാവും.
മേയര്‍ രാജിവെച്ച വിവരം സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ടിങ് എൻജിനീയര്‍ മണികണ്ഠകുമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായി. 14 ദിവസത്തിനകം കമീഷണര്‍ ഇക്കാര്യം ജില്ല കലക്ടറെ അറിയിക്കും. കലക്ടര്‍ തെരഞ്ഞെടുപ്പ് തീയതി കുറിച്ച ശേഷം മുഴുവൻ കൗണ്‍സിലര്‍മാരെയും അറിയിക്കും. മേയര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ക്ഷണിക്കുകയും പത്രിക പരിശോധിച്ച് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയും ചെയ്യും.
തുടര്‍ന്ന് ഓപണ്‍ വോട്ടെടുപ്പിലൂടെയാണ് മേയറെ തെരഞ്ഞെടുക്കുക. ജനുവരി മൂന്നാം വാരത്തോടെ പുതിയ മേയറെ തെരഞ്ഞെടുക്കും. നിലവില്‍ മുസ്‍ലിം ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷനായിരുന്ന മുസ്‍ലിഹ് മഠത്തിലിനെ ബുധനാഴ്ചയാണ് സംസ്ഥാന നേതൃത്വം മേയര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
അഡ്വ. ടി.ഒ. മോഹനൻ മേയറായപ്പോള്‍ എതിരെ മത്സരിച്ച എൻ. സുകന്യ തന്നെ എല്‍.ഡി.എഫിന് വേണ്ടി ഇത്തവണയും മത്സരിക്കാനാണ് സാധ്യത. നിലവില്‍ പ്രതിപക്ഷ നേതാവിന്റെ ചുമതല അവര്‍ക്കാണ്.
ഇതോടൊപ്പം മുന്നണി ധാരണയുടെ അടിസ്ഥാനത്തിൻ മുസ്‍ലിം ലീഗിലെ ഡെപ്യൂട്ടി മേയര്‍ കെ. ഷബീനയും രാജിവക്കും. കോണ്‍ഗ്രസിലെ അഡ്വ. പി. ഇന്ദിര ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ ധാരണയായിട്ടുണ്ട്. 55 ഡിവിഷനുകളുള്ള കോര്‍പറേഷനില്‍ യു.ഡി.എഫിന് 35 അംഗങ്ങളാണുള്ളത്. ഇതില്‍ കോണ്‍ഗ്രസ് 21, മുസ്‍ലിം ലീഗ് 14 എന്നിങ്ങനെയാണ് കക്ഷിനില.കോണ്‍ഗ്രസ് അംഗങ്ങളില്‍ രണ്ടു പേര്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഷനിലാണ്.എല്‍.ഡി.എഫിന് 19ഉം ബി.ജെ.പിക്ക് ഒരു കൗണ്‍സിലറുമാണുള്ളത്.
Kannur
അനധികൃതമായി പുഴമണല്‍ കടത്തുകയായിരുന്ന ടിപ്പർലോറി പിടികൂടി


കണ്ണൂർ: അനധികൃതമായി പുഴമണല്‍ കടത്തുകയായിരുന്ന ടിപ്പർലോറി പോലീസ് പിടികൂടി. പുലര്‍ച്ചെ 2.45 നാണ് കണ്ണൂർ പട്ടുവം പറപ്പൂല്‍ ജംഗ്ഷനില്‍ വെച്ച് വെള്ളിക്കീല്‍ ഭാഗത്തേക്ക് കടത്തുകയായിരുന്ന കെ എല്‍ 07 എ.എം 7342 ടിപ്പര്‍ലോറി പിടികൂടിയത്. നൂറടിയോളം പുഴമണലാണ് ലോറിയില്‍ ഉണ്ടായിരുന്നത്.തളിപ്പറമ്പ് എസ്ഐ എന്‍.പി പ്രകാശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസ് ഡ്രൈവര്‍ വിനീഷും എസ്ഐയോടൊപ്പം ഉണ്ടായിരുന്നു.
Kannur
കണ്ണൂരില്‍ കിടപ്പു രോഗിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ഹോം നഴ്സ് അറസ്റ്റില്‍


കണ്ണൂർ: കിടപ്പു രോഗിയുടെ കഴുത്തില്‍ നിന്നും സ്വർണമാല മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍ തമിഴ്നാട് നാമക്കല്‍ സ്വദേശിനി എം. ദീപ യെയാ (34) കണ്ണൂർ ടൗണ്‍ സിഐ ശ്രീജിത്ത് കോടെരി, എസ്.ഐ വില്‍സണ്‍ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം എട ചൊവ്വ സ്വദേശിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.പരാതിക്കാരൻ്റെ കിടപ്പു രോഗിയായ അമ്മയുടെ കഴുത്തിലെ മൂന്ന് പവൻ സ്വർണ മാലയാണ് പ്രതിക വർന്നത്. കിടപ്പു രോഗിയായ അമ്മയെ നോക്കാനാണ് ഏജൻസി വഴി ദീപയെ വീട്ടില്‍ ജോലിക്ക് നിയോഗിച്ചത്. ആദ്യം നല്ല രീതിയില്‍ പെരുമാറിയ ഇവർ വീട്ടുകാരുടെ വിശ്വാസ്യത പിടിച്ചു പറ്റുകയും പിന്നീട് വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് മാലകവരുകയുമായിരുന്നു. തുടർന്ന് നാട്ടിലേക്ക് മുങ്ങിയ പ്രതിയെ പൊലിസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.മോഷ്ടിച്ച സ്വർണം കോയമ്പത്തൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായി പ്രതി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ കണ്ണൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kannur
കണ്ണൂർ ജില്ലയിൽ വിവിധ അധ്യാപക ഒഴിവ്


കണ്ണൂർ: ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അവസരം.ജോഗ്രഫി, ഗാന്ധിയൻ സ്റ്റഡീസ്, ബോട്ടണി, സുവോളജി വിഷയങ്ങളിൽ 50 വരെ പ്രായം ഉള്ളവർക്കാണ് അവസരം.പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ 12ന് മുമ്പ് ഹാജരാകണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്