ഫെയ്സ് ബുക്കിലുടെ പരിചയപ്പെട്ട യുവതിയുടെ എട്ടുലക്ഷം തട്ടിയെടുത്തയാൾക്കെതിരെ കേസ്

Share our post

കണ്ണൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ എട്ടു ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.മൊറാഴ സ്വദേശിനിയ 39 വയസുകാരിയാണ് തട്ടിപ്പിനിരയായത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പത്തനംതിട്ട സ്വദേശിയായ ഹരി എന്നയാളുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

2023 മെയ്മാസം മുതല്‍ നവംബര്‍ വരയെുള്ള കാലയളവിലാണ് ഇത്രയും പണം തട്ടിയെടുത്തത്.ഭര്‍ത്താവും വീട്ടുകാരും അറിയാതെയാണ് വിവാഹസമയത്ത് തനിക്ക് ലഭിച്ച സ്വര്‍ണം പണയംവെച്ച് ഇവര്‍ ഹരിക്ക് അയാള്‍ നല്‍കിയ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തത്.

 മടക്കിതരാമെന്ന ഉറപ്പിന്‍മേല്‍ നല്‍കിയ പണം തിരിച്ചുകിട്ടുകയോ ഫോണ്‍ വിളിച്ചാല്‍ എടുക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് തട്ടിപ്പിനിരയായെന്ന് വ്യക്തമായതിനെ തുടര്‍ന്ന് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.വഞ്ചനകുറ്റത്തിനാണ് ഓൺ ലൈൻ തട്ടിപ്പുകാരനെതിരെ പോലീസ് കേസെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!