എസ്.എസ്.എൽ.സി പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു; സമയപരിധി ജനുവരി 12 വരെ

കണ്ണൂർ : മാർച്ചിൽ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സമ്പൂർണ ലോഗിൻ വഴിയാണ് സ്കൂളുകളിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടത്. സമ്പൂർണ ലോഗിനിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. ജനുവരി 12ന് മുമ്പ് നടപടികൾ പൂർത്തീകരിക്കണം. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ യാതൊരുവിധ മാറ്റവും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.