ലഹരി വിൽപ്പനക്കാരന് 5000 രൂപ പിഴ

Share our post

തലശ്ശേരി: തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയായിരുന്ന കന്നയ്യ എന്ന ഉത്തരേന്ത്യക്കാരനെ 250 ഓളം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ സഹിതം നഗരസഭ ആരോഗ്യവിഭാഗം പിടികൂടി 5000 രൂപ പിഴ അടപ്പിച്ചു.

ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനിൽ കുമാർ വിലങ്ങിൽ, രജിന, കുഞ്ഞിക്കണ്ണൻ നഗരസഭ ജീവനക്കാരൻ ദയാനന്ദൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. ചെയർപേഴ്സൺ ജമുനാ റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, നഗരസഭാ സെക്രട്ടറി സുരേഷ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ രാജീവ്, കൗൺസിലർമാരായ സി. ഗോപാലൻ, ഷീജ, ബിന്ദു തുടങ്ങിയവർ റെയിഡിന് നേതൃത്വം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!