Kannur
കണ്ണൂർ സർവകലാശാല വാർത്തകൾ
പരീക്ഷാഫലം: പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എ (മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ആന്ത്രപ്പോളജി, ഇക്കണോമിക്സ്, ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഹിസ്റ്ററി, മ്യൂസിക്) എം എസ് സി (മോളിക്യൂലാർ ബയോളജി, കംപ്യൂട്ടർ സയൻസ്, ഫിസിക്സ് – അഡ്വാൻസ്ഡ് മെറ്റീരിയൽസ്, കെമിസ്ട്രി – മെറ്റീരിയൽ സയൻസ്, നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, ബയോ ടെക്നോളജി, മൈക്രോ ബയോളജി, കംപ്യൂട്ടേഷനൽ ബയോളജി, ജ്യോഗ്രഫി, പ്ലാന്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി, എൻവയോൺമെന്റൽ സയൻസ്, വുഡ് സയൻസ് ആൻഡ് ടെക്നോളജി എം. സി. എ, എം. ബി. എ, എൽ. എൽ. എം – മഞ്ചേശ്വരം, എൽ. എൽ. എം – പാലയാട്, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി ബി സി എസ് എസ് – റഗുലർ / സപ്ലിമെന്ററി) നവംബർ 2023-പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവക്ക് 16-ന് അഞ്ച് മണി വരെ അപേക്ഷിക്കാം.
*പ്രായോഗിക പരീക്ഷകൾ: അഞ്ചാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം എസ് സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ് (ഒക്ടോബർ 2023) ന്റെ പ്രായോഗിക പരീക്ഷകൾ എട്ടിനും ഒൻപതിനും കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്തവർ കോളേജുമായി ബന്ധപ്പെടണം.
*റിസർച്ച് അസിസ്റ്റന്റ് ഒഴിവ്: മോളിക്യൂലാർ ബയോളജി പഠനവകുപ്പിൽ സീഡ് മണി റിസർച്ച് ഗ്രാന്റ് പ്രോജക്ടിന്റെ ഭാഗമായി റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. വിദ്യാഭ്യാസ യോഗ്യത: എം. എസ്. സി ലൈഫ് സയൻസ് ബിരുദാനന്തര ബിരുദം. കൂടിക്കാഴ്ച എട്ടിന് രാവിലെ 11 മണിക്ക്. ഫോൺ: 9663749475
Kannur
കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു
കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു. കണ്ണൂർ ശ്രീകണ്ഠാപുരത്താണ് സംഭവം. കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്ഷൻ ഏജന്റായ ചേപ്പറമ്പിലെ ചേരൻവീട്ടിൽ മധുസൂദനനാണ് പൊള്ളലേറ്റത്. ബാങ്ക് റോഡിലെ ചായക്കടയിൽ വച്ചാണു സംഭവം. കീ പാഡ് ഫോണാണ് പൊട്ടിത്തെറിച്ചത്. ചെറിയ തോതിൽ തീ പടർന്ന ശേഷം ഷർട്ട് കത്തുകയായിരുന്നു. ചായക്കടയിലുണ്ടായിരുന്നവർ ഉടനേ വെള്ളമൊഴിച്ചു തീ അണക്കുകയായിരുന്നു. പിന്നാലെ 68കാരൻ കൂട്ടുമുഖം സിഎച്ച്സിയിൽ ചികിത്സ തേടുകയായിരുന്നു. പൊള്ളൽ ഗുരുതരമല്ലെന്നാണ് വിവരം. എന്നാൽ ഷർട്ട് കത്തി നശിച്ചു.
Kannur
നിറയെ നിറക്കാഴ്ചകൾ താരമായി ഇരപിടിയൻ സസ്യങ്ങൾ
കണ്ണൂർ:പുഷ്പോത്സവത്തിലെ പ്രധാന ആകർഷണമായി ഇരപിടിയൻ സസ്യങ്ങൾ. ഇരകളെ ആകർഷിച്ച് കെണിയിൽ വീഴ്ത്തി ആഹാരമാക്കുന്ന സഞ്ചിയോടുകൂടിയ ഇനങ്ങളാണ് ഉള്ളത് (കാർണിവോറസ്). അകത്തളങ്ങൾക്ക് ഭംഗികൂട്ടാനുള്ള ഇൻഡോർ ഹാങ്ങിങ് പ്ലാന്റ് അലങ്കാരച്ചെടികളിൽ താരം ഇരപിടിയനാണ്. ചൈനയിൽനിന്ന് ഇറക്കുമതിചെയ്ത ഇനമാണ് പുഷ്പോത്സവത്തിലെത്തിച്ചത്. പ്രാണികൾ, പല്ലി, ചെറിയ എലികൾ എന്നിവയെ കെണിയിൽ വീഴ്ത്തി ആഹാരമാക്കും. വളരാൻ വളം ഒട്ടും വേണ്ടെന്നതും വെള്ളം മതിയെന്നതും ഇവ അകത്തളങ്ങളെ പ്രിയങ്കരമാക്കുന്നു. സ്നേഹസംഗമം ഇന്ന് വ്യത്യസ്തമേഖലകളിൽ കഴിവു തെളിയിച്ച ഭിന്നശേഷിക്കാരെ ശനി രാവിലെ 10ന് പുഷ്പോത്സവ നഗരിയിൽ ആദരിക്കും. എം. വിജിൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. പകൽ 2.30ന് മുതിർന്നവർക്കുള്ള വെജിറ്റബിൾ കാർവിങ് മത്സരം. വൈകിട്ട് നാലിന് പുഷ്പാലങ്കാര ക്ലാസ്. ആറിന് നൃത്തസംഗീത സന്ധ്യ.
Kannur
വരച്ചുനിറഞ്ഞ് ചിത്രകാരക്കൂട്ടം
പഴയങ്ങാടി:കണ്ണൂർ കോട്ടയും തെയ്യവും കൈത്തറിയും പൂരക്കളിയും തുടങ്ങി കണ്ണൂരിന്റെ മുഖങ്ങളെല്ലാം ക്യാൻവാസിൽ പകർത്തി. പുഴയോരത്ത് കണ്ടൽക്കാടുകളെ നോക്കി ചിത്രകാരന്മാർ നിറം പകർന്നു. ഏഴിലം ടൂറിസവും വൺ ആർട് നേഷനുംചേർന്ന് നടത്തിയ ‘ഉപ്പട്ടി; കണ്ടൽക്കടവിലൊരു കൂട്’ ചിത്രകലാ ക്യാമ്പ് കാഴ്ചകളാൽ സമ്പന്നമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ ചിത്രകാരന്മാർ, ശിൽപ്പിയും ചിത്രകാരനുമായ കെ.കെ.ആർ വെങ്ങരയുടെ നേതൃത്വത്തിലാണ് ഒത്തുചേർന്നത്. കണ്ണൂരിന്റെ ടൂറിസം ഭൂപടത്തെ പകർത്തുക എന്നതായിരുന്നു 25 ചിത്രകാരന്മാരുടെ ദൗത്യം. ക്യാമ്പിൽ ഒരുങ്ങിയത് കലാകാരന്മാരുടെ അവിസ്മരണീയ സൃഷ്ടികളായിരുന്നു. വരച്ചചിത്രങ്ങൾ ഏഴിലം ടൂറിസത്തിന് കൈമാറിയാണ് അവർ മടങ്ങിയത്. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ഏഴിലം ടൂറിസം ചെയർമാൻ അബ്ദുൾഖാദർ പനക്കാട് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല, ഏഴിലം എം.ഡി.ഇ വേണു, ആർട്ടിസ്റ്റ് സി.പി വത്സൻ, ധനേഷ് മാമ്പ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, എം.കെ സുകുമാരൻ, എം.പി ഗോപിനാഥൻ, കെ. മനോഹരൻ എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു