Kerala
സഹകരണ നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ചു; പത്ത് മുതൽ പ്രാബല്യത്തിലാകും

തിരുവനന്തപുരം : സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കാണ് വർധിപ്പിച്ചത്. ഒരു വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനവും ഒരു വർഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.75 ശതമാനവുമാണ് വർധന. ഇതോടെ ദേശസാൽക്കൃത ബാങ്കുകൾ, ഇതര ബാങ്കുകൾ എന്നിവയേക്കാൾ കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിനുമുമ്പ് പലിശനിരക്കിൽ മാറ്റം വരുത്തിയത്. കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് എന്നിവയിലെ നിക്ഷേപങ്ങൾക്കും പലിശനിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
സഹകരണമേഖലയിൽ നിക്ഷേപ സമാഹരണം പത്ത് മുതൽ
സഹകരണ വായ്‌പാമേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള നിക്ഷേപ സമാഹരണം പത്ത്മു തൽ ഫെബ്രുവരി പത്ത് വരെ സംഘടിപ്പിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഈ ക്യാമ്പയിൻ മുതൽ പുതുക്കിയ പലിശ ലഭ്യമാക്കും. സംസ്ഥാനതല ഉദ്ഘാടനം പത്തിന് പകൽ 11ന് തിരുവനന്തപുരത്ത് മന്ത്രി നിർവഹിക്കും. ക്യാമ്പയിനിലൂടെ 9150 കോടി രൂപ സമാഹരിക്കും. പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ 7250 കോടി, കേരള ബാങ്ക് വഴി 1750 കോടി, സംസ്ഥാന സഹകരണ കാർഷികവികസന ബാങ്കിലൂടെ 150 കോടി എന്നിങ്ങനെ സമാഹരിക്കും.
സഹകരണ ബാങ്കുകളിലെ വായ്‌പാ കുടിശ്ശിക തീർപ്പാക്കുന്നതിന് നവംബർ ഒന്നിന് ആരംഭിച്ച ‘നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ’ ക്യാമ്പയിൻ 31 വരെ തുടരുമെന്നും മന്ത്രി അറിയിച്ചു. നവകേരള സദസ്സിൽനിന്നുൾപ്പെടെ ലഭിച്ച പരാതികൾ പരിഹരിക്കുന്നതിനുവേണ്ടിയാണ് തീയതി നീട്ടിയതെന്നും അദ്ദേഹം പറഞ്ഞു. തുറമുഖവകുപ്പ് ഏറ്റെടുത്തശേഷം ഉദ്യോഗസ്ഥരുടെ യോഗം ചേർന്നതായും മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിന് സഹകരണമേഖലയുടെ സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകുമെന്നും മന്ത്രി അറിയിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Kerala
ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കും; നിര്‍ണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍


വോട്ടര്‍ രേഖകള്‍ ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ഇത് നടപ്പാക്കുക. ആധാര്‍ വിശദാംശങ്ങള്‍ നല്‍കുന്നത് സ്വമേധയായെന്ന് കാണിക്കാന്‍ നിയമ മന്ത്രാലയം ഫോം 6ആ ഭേദഗതി ചെയ്യും. വിവരങ്ങള്‍ പങ്കിടാന്‍ വിസമ്മതിക്കുന്ന വോട്ടര്‍മാര്‍ കാരണങ്ങള്‍ വിശദീകരിക്കേണ്ടി വരും.ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 23(4), 23(5), 23(6) എന്നിവ അനുസരിച്ചാണ് ലിങ്കിംഗ് നടത്തുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍, ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, ഐ.ടി മന്ത്രാലയം, യു.ഐ.ഡി.എ.ഐ. എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. 2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. 66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അറിയിച്ചു. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചാല്‍ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഗമനം.
Kerala
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ എയര്‍ടെല്ലിന്


തിരുവന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ എന്ന റെക്കോര്‍ഡ് രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലിന്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കമ്പനി പുതുതായി 2500 സൈറ്റുകള്‍കൂടി സ്ഥാപിച്ച് 14 ജില്ലകളിലും നെറ്റ്‌വര്‍ക്ക് കവറേജ് മികച്ചതാക്കി. ഇപ്പോള്‍ സംസ്ഥാനത്ത് ഏകദേശം 11,000 സൈറ്റുകള്‍ ഉണ്ടെന്നാണ് കണക്കെന്ന് എയര്‍ടെല്‍ പ്രസ്താവനയില്‍ പറഞ്ഞു.എല്ലാ ജില്ലകളിലും ഗ്രാമീണ, നഗര മേഖലകളില്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ സ്ഥാപിച്ചു. മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരെക്കാള്‍ കൂടുതല്‍ സൈറ്റുകള്‍ ഇപ്പോള്‍ എയര്‍ടെല്ലിനുണ്ട്. ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ ഏറ്റവും മികച്ച ടെലികോം സേവന ദാതാവായി എയര്‍ടെല്‍ മാറിയതായും പ്രസ്താവനയിൽ പറയുന്നു. ”സംസ്ഥാനത്ത് എയര്‍ടെല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 14 ജില്ലകളിലും നെറ്റ്‌വര്‍ക്ക് ഡെന്‍സിഫിക്കേഷനില്‍ ഗണ്യമായ നിക്ഷേപം നടത്തി. അതിലൂടെ ഉപഭോക്താക്കള്‍ക്ക് സംസ്ഥാനത്ത് എല്ലായിടത്തും മികച്ച വോയ്സ്, ഡാറ്റാ അനുഭവം നല്‍കുന്നു,” ഭാരതി എയര്‍ടെല്‍ കേരള സിഒഒ ഗോകുല്‍ ജെ. പറഞ്ഞു. സംസ്ഥാനത്ത് ഹൈവേകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബീച്ചുകള്‍, കായലുകള്‍, മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും കാല്‍നടക്കാര്‍ കൂടുതലുള്ള പ്രദേശങ്ങളിലും തടസ്സമില്ലാത്ത കവറേജ് നല്‍കാന്‍ ഇതിലൂടെ സാധിച്ചു. സമീപകാല റിപ്പോര്‍ട്ടില്‍ എയര്‍ടെല്ലിന് ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ നല്‍കിയ ഓപ്പണ്‍സിഗ്നല്‍ ഇത് അംഗീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
Kerala
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാർ തമ്മിൽ വെടിവെപ്പ്: ഒരാൾ മരിച്ചു


പാറ്റ്ന: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാർ പരസ്പരം വെടിവച്ചു. ഒരാൾ മരിച്ചു. നിത്യാനന്ദയുടെ സഹോദരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ ഭഗൽപൂരിലാണ് സംഭവം. കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദീകരണം. വിശ്വജിത്ത് എന്ന അനന്തരവനാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ജഗത്പൂരിലെ ഇവരുടെ ഗ്രാമത്തിൽ വെള്ളം വരുന്ന പൈപ്പിനെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഒരു സഹോദരൻ മറ്റേയാൾക്ക് നേരെ ആദ്യം വെടിയുതിർത്തു. വെടിയേറ്റയാൾ തോക്ക് തട്ടിപ്പറിച്ച് തിരിച്ചും വെടിയുതിർത്തു എന്നാണ് പൊലീസ് പറയുന്നത്. മരണത്തിന് ഇടയാക്കിയ സഹോദരൻ ജയജിത്തും അമ്മ ഹിനാ ദേവിയും വെടിയുണ്ടയേറ്റ് ആശുപത്രിയിലാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്