Connect with us

India

ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം സർവീസ്, പ്രതിദിനം 363 സീറ്റ് കൂടി

Published

on

Share our post

ദുബായ് ഇത്തിഹാദിൻ്റെ പുതുവർഷ സമ്മാനമായി കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിലേക്ക് വിമാനങ്ങൾ സർവീസ് തുടങ്ങിയതോടെ കേരളത്തിന് അധികമായി ലഭിച്ചത് ദിവസേന 363 സീറ്റുകൾ. കോവിഡ് കാലത്ത് നഷ്ടമായ സീറ്റുകളാണ് പുനഃസ്ഥാപിച്ചത്.

ഇതോടെ ഇന്ത്യയിലേക്ക് ഇത്തിഹാദ് നടത്തുന്ന സർവീസുകളുടെ എണ്ണം 10 ആയി. അബുദാബിയിൽനിന്ന് പുലർച്ചെ 3.20ന് പുറപ്പെടുന്ന തിരുവനന്തപുരം വിമാനം രാവിലെ 9ന് അവിടെയെത്തും. തിരിച്ച് 10.05ന്പുറപ്പെട്ട് ഉച്ചയ്ക്ക് 12.55ന് അബുദാബിയിൽ ഇറങ്ങും.

8 ബിസിനസ് ക്ലാസ് സീറ്റ് ഉൾപ്പെടെ 198 സീറ്റുകളുള്ള വിമാനമാണിത്. എല്ലാ ദിവസവും സർവീസ് ഉണ്ട്. ഉച്ചയ്ക്ക് 2.20ന് ആണ് കോഴിക്കോട്ടേക്കുള്ള വിമാനം. രാത്രി 7.55ന് കരിപ്പൂരിലെത്തും. മടക്കയാത്ര രാത്രി 9.30ന്. രാത്രി 12.05ന് അബുദാബിയിൽ ലാൻഡ് ചെയ്യും. 8 ബിസിനസ് ക്ലാസ് ഉൾപ്പെടെ മൊത്തം 165 പേർക്ക് യാത്ര ചെയ്യാം.

ദുബായിൽ നിന്നു ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്തിന്റെ സമയക്രമം അനുസരിച്ച് ബസുകൾ ദുബായിൽ നിന്നു പുറപ്പെടും. ബസിൻ്റെ ടിക്കറ്റ് നിരക്കും ചേർത്ത് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം. കേരളത്തിലേക്ക് പ്രതിവാരം 2541 സീറ്റു കൂടി വർധിച്ചതോടെ സീസൺ കാലത്തെ നിരക്കിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.


Share our post

Breaking News

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 75 കോടിയുടെ അഴിമതി; ഗുജറാത്ത് മന്ത്രിയുടെ മകൻ അറസ്റ്റിൽ

Published

on

Share our post

അഹമ്മദാബാദ്: ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മകൻ ബൽവന്ത് സിങ് ഖബാദിനെ അഴിമതിക്കേസിൽ പോലീസ്‌ അറസ്റ്റ് ചെയ്തു. ദേവഗഡ് ബാരിയ, ധൻപുർ താലൂക്കുകളിൽ നിന്ന് 75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ദഹോദ് പോലീസ് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എംജിഎൻആർഇജിഎ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

അഴിമതി ആരോപണം ഉയർന്നതിനു പിന്നാലെ ബച്ചു ഖബാദിന്റെ മക്കളായ ബൽവന്ത് സിങ്ങിനും ഇളയ സഹോദരൻ കിരണിനെതിരേയും പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഇരുവരും ചേർന്ന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. പിന്നീട് ജാമ്യാപേക്ഷ പിൻവലിക്കുകയും ചെയ്തു. ഇതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ പോലീസ് ബൽവന്ത് സിങ് ഖബാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രാഥമികാന്വേഷണത്തിൽ അഴിമതി തെളിഞ്ഞിട്ടുണ്ടെന്നും ജില്ലാ ഗ്രാമവികസന അതോറിറ്റിയുടെ (ഡിആർഡിഎ) എഫ്‌ഐആർ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ദഹോദ് ഡിഎസ്പി ജഗദീഷ് ഭണ്ഡാരി പറഞ്ഞു.

തൊഴിലുറപ്പ്‌ പദ്ധതികൾക്കായുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നത് ബൽവന്ത് സിങ് ഖബാദ് നടത്തുന്ന ഏജൻസിയാണ്. എന്നാൽ ചെലവ് തുകയുടെ കണക്കില്‍ ഇവർ തിരിമറി നടത്തിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവർക്കെതിരേയുള്ള അന്വേഷണം. മറ്റൊരു മകൻ കിരണിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എംജിഎൻആർഇജിഎ ബ്രാഞ്ചിലെ അക്കൗണ്ടന്റുമാരായ ജയ്വീർ നാഗോപി, മഹിപാൽ സിങ് ചൗഹാൻ എന്നിവരേയും, കുൽദീപ് ബാരിയ, മംഗൽ സിങ് പട്ടേലിയ, ടെക്നിക്കൽ അസിസ്റ്റന്റ് മനീഷ് പട്ടേൽ എന്നിവരേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


Share our post
Continue Reading

India

പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കം മൂന്നു ഭീകരരെ വധിച്ചു

Published

on

Share our post

ദില്ലി: ഓപ്പറേഷൻ നാദര്‍ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചതായി വിവരം. പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെയാണ് വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ത്രാൽ മേഖലയിലെ നാദറിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. സ്ഥലത്ത് കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. നാദര്‍ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. ലഷ്കര്‍ ഭീകരരായ യാവര്‍ അഹമ്മദ്, ആസിഫ് അഹമ്മദ് ഷെയിഖ്, അമിര്‍ നാസര്‍ വാനി എന്നിവരെയാണ് വധിച്ചത്. മെയ് 12 മുതൽ ആസിഫ് ഷെയിഖ് ഈ മേഖലയിലുണ്ടായിരുന്നു. ഭീകരര്‍ സ്ഥലത്തുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിച്ച ഭീകരനാണ് ആസിഫ് ഷെയിഖ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ത്രാൽ മേഖലയിലെ ജനങ്ങള്‍ക്ക് സൈന്യം മുന്നറിയിപ്പ് നൽകി. വീടുകളുടെ ഉള്ളി തുടരണമെന്നും പുറത്തിറങ്ങരുതെന്നുമാണ് നിര്‍ദേശം.


Share our post
Continue Reading

India

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു

Published

on

Share our post

ദുബായ്/ വിതുര: മലയാളി യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26)യെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ദുബായ്‌ എയര്‍പോര്‍ട്ടില്‍നിന്നും പൊലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. ദുബായിലെ കരാമയില്‍ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം. ദുബായില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള നടപടി പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!