മാനന്തവാടിയില്‍ 51 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേര്‍ പിടിയില്‍

മാനന്തവാടി: പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ.യുമായി യുവാക്കള്‍ പിടിയില്‍.മലപ്പുറം സ്വദേശികളായ മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കില്‍ വീട്ടില്‍ കെ.പി. മുഹമ്മദ് ജിഹാദ് (28), തിരൂര്‍ പൊന്മുണ്ടം നീലിയാട്ടില്‍ വീട്ടില്‍ അബ്ദുല്‍സലാം (29) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ വള്ളിയൂര്‍ക്കാവ് റോഡ് ജങ്ഷനില്‍വെച്ചാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 51.64 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. വില്‍പ്പനയ്ക്കായാണ് എം.ഡി.എം.എ. കൈവശംവെച്ചതെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി പദംസിങ്, നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എന്‍.ഒ. സിബി, മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുല്‍കരീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മാനന്തവാടി എസ്.ഐ. കെ.കെ. സോബിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ യു.കെ. മനേഷ്‌കുമാര്‍, മുഹമ്മദ് അറങ്ങാടന്‍, പി. ഇബ്രാഹിം എന്നിവരടങ്ങുന്ന സംഘവും ജില്ലാ ലഹരിവിരുദ്ധസ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ പേരില്‍ എന്‍.ഡി.പി.എസ്. നിയമപ്രകാരംപ്രകാരം കേസ് രജിസ്റ്റര്‍ചെയ്തു.