ഉദ്ഘാടനത്തിനൊരുങ്ങി മൂന്നാർ-ബോഡിമെട്ട് റോഡ്

Share our post

ഇടുക്കി : ഏറെ ജനശ്രദ്ധയാകർഷിച്ച മൂന്നാർ – ബോഡിമെട്ട് റോഡ് (ഗ്യാപ് റോഡ്) ഉദ്ഘാടനത്തിന് ഒരുങ്ങുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മൂന്നാറിൽ എത്തുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികൾക്ക് മികച്ച അനുഭവമായി ഈ റോഡ് മാറി. മാസത്തിലൊരിക്കൽ ഈ റോഡിൻറെ നിർമ്മാണ പ്രവൃത്തി പ്രത്യേകമായി റീവ്യൂ ചെയ്തിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കാൻ സാധിച്ചു. ഇപ്പോൾ എല്ലാ തടസ്സങ്ങളും നീക്കി റോഡ് നിർമ്മാണം പൂർത്തിയായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കൊച്ചി മുതൽ മൂന്നാർ വരെയുള്ള രണ്ടാം ഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിൻറെ പ്രപ്പോസൽ അംഗീകരിക്കുകയും പോസിറ്റീവായ സമീപനം കൈക്കൊള്ളുകയും ചെയ്ത കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കും പ്രവൃത്തി പൂർത്തീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും സഹകരിച്ച എം.എൽ.എ.മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും ജനങ്ങൾക്കും പ്രത്യേക നന്ദി അറിയിക്കുന്നെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!