ജാതി സെൻസസ്: എം.എൽ.എ.ക്ക് നിവേദനം കൈമാറി

ഇരിട്ടി : ജാതിസെൻസസ് നടപ്പാക്കുക, എയിഡഡ് നിയമനം പി.എസ്.സി.ക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി 140 എം.എൽ.എമാ.ർക്കും നിവേദനം കൈമാറുന്നതിന്റെ ഭാഗമായി ഇരിട്ടിയിൽ സണ്ണി ജോസഫ് എം.എൽ.എ.ക്ക് നിവേദനം നൽകി.
മണ്ഡലം നേതാക്കളായ കെ.പി അബ്ദുൽ കാദർ, പി.വി. സാബിറ, പി.പി. ആയിഷ, ടി.പി. സിദ്ദിഖ്, സുബൈർ ഇരിട്ടി എന്നിവർ നേതൃത്വം നൽകി.