Kerala
ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കും; വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി

ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കര്‍ശനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടത്തില്‍ ഓടുന്ന കെ.എസ്ആര്‍.ടി.സി ബസുകള്‍ നിര്‍ത്തലാക്കുമെന്നും മറ്റ് യാത്ര സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് സര്‍വീസ് നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്ആര്‍.ടി.സിയിലെ അഴിമതിയെ പറ്റി പറഞ്ഞത് അവിടയെുള്ള മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാക്കളും ഉദ്യോഗസ്ഥരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്. മുന്‍ മന്ത്രി ആന്റണി രാജുവുമായി യാതൊരു തര്‍ക്കവുമില്ല. നല്ല സുഹൃത്തുക്കളാണ്. തന്റെ അച്ഛന്റെ കൂടെ എം.എല്‍.എയായിരുന്നയാളാണ് അദ്ദേഹമെന്നും താനും അച്ഛനൊപ്പം എം.എല്‍.എ ആയിരുന്നയാളാണെന്നും ഗണേഷ് പറഞ്ഞു.
ഗണേഷിന്റെ അഴിമതി പരാമര്‍ശത്തിനെതിരെ മുന്‍മന്ത്രി ആന്റണി രാജു രംഗത്ത് വന്നിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് അദ്ദേഹം വകുപ്പിലെ ചോര്‍ച്ച കണ്ടത് എങ്ങനെയാണെന്നും നേരത്തെ ആഭ്യന്തര വകുപ്പിനെതിരെയും മരാമത്ത്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ക്കെതിരെയും അടിസ്ഥാനരഹിതമായി ആരോപണം ഉന്നയിച്ചയാളാണ് ഗണേഷ്. അഭിപ്രായം പറയുമ്പോള്‍ കുറച്ചുകൂടി പക്വത കാണിക്കേണ്ടതായിരുന്നുവെന്നും അതേ നാണയത്തില്‍ ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും ആന്റണി രാജു പറഞ്ഞു.
‘ഗണേഷിന്റെ പിതാവിനൊപ്പം എം.എല്‍.എ ആയിരുന്നയാളാണ് ഞാന്‍. ഗാലറിയില്‍ ഇരുന്നു കളി കാണാന്‍ എളുപ്പമാണ്. ഇറങ്ങി കളിക്കാനാണ് പാട്. മുന്‍ ഗതാഗത മന്ത്രിമാര്‍ ഉണ്ടാക്കിവച്ച 3150 കോടിയുടെ കടം 2900 ആയി കുറച്ചു. 1000 കോടി പലിശയും അടച്ചു. അല്ലാതെ ഒരു രൂപയും കടത്തില്‍ കൂട്ടിയിട്ടില്ല. കെ.എസ്ആര്‍.ടി.സി കംപ്യൂട്ടറൈസേഷന്‍ നടത്തി ഇപ്പോള്‍ ട്രയല്‍ റണ്‍ നടത്തുകയാണ്. എല്ലാ ഡിവിഷനിലും പ്രഫഷനലിസം കൊണ്ടുവന്നു. ഇനി വരുന്നവര്‍ക്ക് സുഗമമായി ഭരിക്കാം. അഴിമതിക്ക് ചീഫ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്ത ആളാണ് ഞാന്‍. എനിക്കെതിരെ അഴിമതി ആരോപണം ഇല്ല. അഴിമതിക്കേസില്‍ ജയിലില്‍ കിടന്നിട്ടുമില്ല’- ആന്റണി രാജു പറഞ്ഞു.
Kerala
വന്യമൃഗ ശല്യത്തെ നേരിടാന്‍ ആധുനിക സാങ്കേതിക വിദ്യയുമായി വനംവകുപ്പ്


തിരുവനന്തപുരം: വന്യമൃഗ ശല്യത്തെ നേരിടാന്‍ ആധുനിക സാങ്കേതിക വിദ്യയുമായി വനംവകുപ്പ്. കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ ഏതെന്ന് തിരിച്ചറിഞ്ഞ് ആര്‍ആര്‍ടി സംഘത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ശേഷിയുള്ള എഐ അധിഷ്ഠിത ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. വയനാട്, പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. കടുവ, പുലി, ആന, കാട്ടുപോത്ത്, കരടി തുടങ്ങിയ വന്യമൃഗങ്ങള്‍ കാടിറങ്ങിയാല്‍ അപ്പോള്‍ വനം വകുപ്പിന് വിവരം ലഭിക്കും. വയനാട് ജില്ലയിലെ പുല്‍പ്പള്ളിയിലും പാലക്കാട്ടെ പരുത്തിപ്പാറയിലും മായാപുരത്തുമാണ് നിര്‍മിതബുദ്ധി ഉപയോഗിച്ച ആധുനിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വയനാട്ടില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഉപയോഗിച്ചാണ് സെന്‍സറിങ് നടക്കുന്നത്. പാലക്കാട്ടെ ഒലവക്കോട് വനംവകുപ്പ് ഓഫീസിലാണ് നിരീക്ഷണ സംവിധാനത്തിന്റെ നിയന്ത്രണകേന്ദ്രം. 17 ക്യാമറകളാണ് വയനാട് പാലക്കാട് ജില്ലകളിലായി സ്ഥാപിച്ചിട്ടുള്ളതെന്ന് ദിനേശ് ഐടി സിസ്റ്റംസ് മാനേജര്‍ ആര്‍ അഭിലാഷ് പറഞ്ഞു. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ചുവടുവയ്പ്പാണ് ഇത്. വനംവകുപ്പ് സഹകരണത്തോടെ കണ്ണൂര്‍ ആസ്ഥാനമായുള്ള ദിനേശ് ഐടി വിഭാഗമാണ് ക്യാമറാനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.
Kerala
സമരം കടുപ്പിച്ച് ആശപ്രവർത്തകർ; 50-ാം ദിവസം മുടിമുറിച്ചു പ്രതിഷേധിക്കും


തിരുവനന്തപുരം: ആശപ്രവർത്തകരുടെ സമരത്തിനോട് സംസ്ഥാന സർക്കാർ മുഖം തിരിക്കുന്ന സാഹചര്യത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി പ്രവർത്തകർ. സമരത്തിന്റെ അടുത്ത ഘട്ടമായി 50-ാം ദിവസം മുടിമുറിച്ചു പ്രതിഷേധിക്കുമെന്ന് സമരസമിതി നേതാവ് എസ്. മിനി വ്യക്തമാക്കി.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ നത്തുന്ന സമരം 47 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. സമരം തുടങ്ങി 38 ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ തലത്തിൽനിന്ന് യാതൊരുവിധ അനുകൂല നിലപാടുകളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ആശ പ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങിയത്. നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും അനുകൂല നിലപാട് സർക്കാർ തലത്തിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്നാണ് ശക്തമായ സമരമുറകളിലേക്ക് ആശ പ്രവർത്തകർ കടക്കുന്നത്. സമരം തുടങ്ങി പതിനെട്ടാം ദിവസമാണ് ആശമാരുടെ ആറ് ആവശ്യങ്ങളിൽ ഒന്നായ കുടിശ്ശിക തീർക്കാൻ സർക്കാർ തയാറായത്. 7000 രൂപയിൽ നിന്ന് 21000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ പെൻഷൻ അനുവദിക്കുക മുതലായ പ്രധാന ആവശ്യങ്ങളിൽ ഇനിയും സർക്കാർ തലത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ.
Kerala
എ.ടി.എം പിൻവലിക്കലുകൾക്ക് ചാർജ് വർധിപ്പിക്കുന്നു; മേയ് ഒന്നുമുതൽ പ്രാബല്യത്തില്‍


എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് വര്‍ധിപ്പിച്ച് ആർ.ബി.ഐ. പണം പിൻവലിക്കുന്നതിനുള്ള എ.ടി.എം ഇന്റർചേഞ്ച് ഫീസിൽ 2 രൂപയുടെ വർധനവാണ് അനുവദിച്ചത്. മാസം അഞ്ച് തവണയില്‍ കൂടുതല്‍ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ ഇനി 23 രൂപ നല്‍കണം. നേരത്തെ ഇത് 21 രൂപയായിരുന്നു. മേയ് ഒന്നുമുതലാണ് വര്‍ധന പ്രാബല്യത്തില്‍ വരുന്നത്. ബിസിനസ് സുസ്ഥിരത ഉറപ്പാക്കുന്നതിനായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും പുതിയ തീരുമാനം. ഉപഭോക്താക്കള്‍ക്ക് സ്വന്തം ബാങ്കിന്റെ എ.ടി.എമ്മുകളില്‍ നിന്ന് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ തുടര്‍ന്നും ലഭിക്കുമെന്ന് ആര്‍.ബി.ഐ അറിയിച്ചു. മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും മെട്രോ ഇതര പ്രദേശങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകള്‍ നടത്താം. ഉയർന്ന ഇന്റർചേഞ്ച് ഫീസ് ഉപഭോക്താക്കളെ ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്