ഇന്ന് കേളകത്ത് 24 മണിക്കൂർ ഓട്ടോ പണിമുടക്ക്

കേളകം : റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ബുധനാഴ്ച 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് ഓട്ടോ തൊഴിലാളികൾ. കേളകത്തെ ഓട്ടോ തൊഴിലാളികളാണ് കേളകം-അടയ്ക്കാത്തോട്, കേളകം-പൂവത്തിൻചോല റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതലാണ് പണിമുടക്ക്. ഏറെ നാളായി ഇരു റോഡുകളും തകർന്നുകിടക്കുകയാണ്.