ഇന്റലിജന്‍സ് ബ്യൂറോയില്‍ 226 അസി.ടെക്നിക്കല്‍ ഓഫീസര്‍; ശമ്പളം: 44,900-1,42,400 രൂപ

Share our post

ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്- II (ടെക്നിക്കല്‍) തസ്തികകളിലേക്കായി നടത്തുന്ന 2023-ലെ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ 79 ഒഴിവും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ 147 ഒഴിവുമാണുള്ളത്. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ശമ്പളസ്‌കെയില്‍: 44,900-1,42,400 രൂപ.

യോഗ്യത: ബി.ഇ./ബി.ടെക്. (ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്). അല്ലെങ്കില്‍, എം.എസ്സി. (സയന്‍സ് വിത്ത് ഇലക്ട്രോണിക്‌സ്/ഫിസിക്‌സ് വിത്ത് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍ സയന്‍സ്). അല്ലെങ്കില്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ മാസ്റ്റര്‍ ബിരുദം. അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ 2021, 2022, 2023 വര്‍ഷങ്ങളില്‍ ഗേറ്റ് യോഗ്യത നേടിയവരായിരിക്കണം.

പ്രായം: 12.01.2024-ന് 18-27 വയസ്സ്. നിയമനം രാജ്യത്ത് എവിടെയുമാവാം. അതിനാല്‍, അപേക്ഷകര്‍ രാജ്യത്ത് എവിടെയും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.

തിരഞ്ഞെടുപ്പ്: ഒഴിവുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പേരെ ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും. തുടര്‍ന്ന്, അഭിമുഖം നടത്തിയാവും തിരഞ്ഞെടുപ്പ്. പഠനവിഷയത്തിലുള്ള അറിവും ആശയവിനിമയശേഷിയുമാണ് അഭിമുഖത്തില്‍ പരിശോധിക്കുക.

ഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും 100 രൂപയും മറ്റുള്ളവര്‍ക്ക് 200 രൂപയുമാണ് ഫീസ്. ഓണ്‍ലൈനായോ ജനറേറ്റ് ചെയ്ത എസ്.ബി.ഐ. ചലാന്‍ മുഖേനയോ ഫീസടയ്ക്കാം.

അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.mha.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി: ജനുവരി 12.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!