Kerala
2000 റേഷൻ കടകൾ കെ-സ്‌റ്റോറുകളായി ഉയർത്തും

കൊച്ചി : സംസ്ഥാനത്തുടനീളം 2000 റേഷൻ കടകളാണ് കെ-സ്‌റ്റോറുകളായി ഉയർത്താൻ തീരുമാനിച്ചതെന്നും ആദ്യഘട്ടത്തിൽ 1265 കടകളാണ് കെ-സ്‌റ്റോറുകളാക്കി ഉയർത്തുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. എറണാകുളം ജില്ലയിലെ 126 റേഷൻ കടകൾ മാർച്ചിന് മുമ്പ് കെ- സ്റ്റോറുകളാക്കുമെന്നും മന്ത്രി കൂട്ടിചേർത്തു. കെ-സ്റ്റോർ ജില്ലാതല അവലോകന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഏഴു മാസത്തിനുള്ളിൽ കെ-സ്റ്റോറുകളായി ഉയർത്തിയ 66 കടകളിൽ നിന്നും 1,45,32,652 രൂപയുടെ വരുമാനം നേടാനായി. നിലവിൽ റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾക്ക് പുറമെ വ്യവസായ വകുപ്പിൽ നിന്നുള്ള എം.എസ്.എം.ഇ ഉൽപ്പന്നങ്ങൾ, കൃഷിവകുപ്പിന്റെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ എന്നിവയും കെ-സ്റ്റോറുകൾ വഴി ലഭ്യമാക്കുന്നു. ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ റേഷൻകടകൾ വഴി പത്ത് രൂപ നിരക്കിൽ കുടിവെള്ള വിതരണം ക്രിസ്മസിന് മുമ്പ് നടപ്പാക്കി. ചെറിയ ഗ്യാസ് കുറ്റിയും കെ-സ്‌റ്റോറിൽ ലഭ്യമാക്കുന്നു. ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിങ്, മൊബൈൽ റീചാർജിങ്, വില്ലേജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ലഭ്യമാക്കുന്ന കോമൺ സർവീസ് സെന്റർ സേവനങ്ങൾ കെ-സ്റ്റോറുകൾ വഴി ലഭ്യമാക്കി കൂടുതൽ വരുമാനം നേടാൻ റേഷൻ വ്യാപാരികൾ മുൻകൈയെടുക്കണം.
പൊതുവിതരണ രംഗത്ത് കേന്ദ്രസർക്കാർ കേരളത്തിന് അർഹമായ പരിഗണന നൽകുന്നില്ല. കേന്ദ്ര വിഹിതം നിരന്തരം വെട്ടിക്കുറയ്ക്കുന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണർ ഡോ. ഡി. സജിത് ബാബു അധ്യക്ഷനായി. കോമൺ സർവീസ് സെന്റർ സംസ്ഥാന കോ-ഓഡിനേറ്റർ ജിനോ ചാക്കോ ക്ലാസ് നയിച്ചു. കെ. മനോജ് കുമാർ, ഷെൽജി ജോർജ്, ടി. സഹീർ, മാർക്കസ് ബ്രിസ്റ്റോ എന്നിവർ സംസാരിച്ചു. കെ-സ്റ്റോറിന്റെ മെച്ചപ്പെട്ട നടത്തിപ്പിനാവശ്യമായ നിർദേശങ്ങൾ റേഷൻ വ്യാപാരികൾ അവതരിപ്പിച്ചു.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Kerala
തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.
Kerala
ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്