കണ്ണൂരിൽ അധ്യാപക ഒഴിവുകൾ

Share our post

▪️ കണ്ണൂർ ഗവ. ടി.ടി.ഐ (മെൻ) ആൻഡ് മോഡൽ യു.പി സ്‌കൂളിൽ എൽ.പി.എസ്.എ അഭിമുഖം ബുധനാഴ്ച രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ.

▪️ കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജിൽ രസതന്ത്രത്തിൽ ഗസ്റ്റ് അധ്യാപക നിയമനം. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത നെറ്റ്/ പി.എച്ച്.ഡി.യുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം എട്ടിന് രാവിലെ 10.30-ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

▪️ മതുക്കോത്ത് ചേലോറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കായിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച മൂന്നിന് രാവിലെ 11-ന്.

▪️ തില്ലങ്കേരി പെരിങ്ങാനം എൽ.പി സ്കൂളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാലിന് രാവിലെ 11-ന്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!