നിരോധിത 300 മില്ലി കുടിവെള്ളക്കുപ്പി; പേരാവൂരിൽ കാറ്ററിംഗ് സ്ഥാപനത്തിന് പിഴ

കേളകം: നിരോധിത 300 മില്ലി കുടിവെള്ളക്കുപ്പികൾ ഉപയോഗിച്ച കാറ്ററിംഗ് സ്ഥാപനത്തിന് പിഴ. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കേളകം, പേരാവൂർ പഞ്ചായത്തുകളിൽ നടത്തിയ പരിശോധയിലാണ് 300 മില്ലിയുടെ നിരോധിത കുടിവെളള കുപ്പികൾ ഉപയോഗിച്ചതായി കണ്ടെത്തിയ റോബിൻസ് കാറ്ററിങ്ങ് സെന്റർ എന്ന സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തിയത്.
കേളകം പഞ്ചായത്തിൽ ഒരു ചടങ്ങിൽ നിരോധിത കുടിവെള്ളക്കുപ്പികൾ വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, കാറ്ററിങ്ങ് ഏജൻസിയുടെ തൊണ്ടിയിലെ ഓഫീസിൽ നടത്തിയ റെയ്ഡിൽ 2700 ബോട്ടിലുകൾ പിടിച്ചെടുത്ത് തുടർ നടപടികൾക്കായി പേരാവൂർ പഞ്ചായത്തിന് കൈമാറി. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യാ രാഘവൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.