Connect with us

Kannur

പുതുവർഷം പുതുപാത; മാഹി ബൈപ്പാസ് യാഥാർഥ്യമാകുന്നു

Published

on

Share our post

ക​ണ്ണൂ​ർ: നാ​ല​ര​പ്പ​തി​റ്റാ​ണ്ടി​ന്റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഈ ​പു​തു​വ​ർ​ഷ​ത്തി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട്- മാ​ഹി ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. പ്ര​വൃ​ത്തി ഈ ​മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​വും. മെ​ല്ലെ​പ്പോ​ക്കി​ലാ​യി​രു​ന്ന മാ​​ഹി റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ല​​ത്തി​​ന്റെ​​യും അ​​പ്രോ​​ച്ച് റോ​​ഡി​​ന്റെ​​യും അ​വ​സാ​ന​ഘ​ട്ട പ്ര​​വൃ​​ത്തി​ക​ളാ​ണ് ഇ​​നി പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​നു​​ള്ള​​ത്. ഇ​വ ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്കു​ക​യാ​ണ്. ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​വും.

18.6 കി.​മീറ്റർ നീ​​ളം

മു​​ഴ​​പ്പി​​ല​​ങ്ങാ​​ട് ടോ​​ൾ ബൂ​​ത്ത് മു​ത​ൽ മാ​​ഹി അ​​ഴി​​യൂ​​ർ ഗ​​വ. എ​​ച്ച്.​​എ​​സ്.​​എ​​സ് വ​​രെ​​യു​ള്ള പാ​ത​യു​ടെ നീ​ളം 18.6 കി.​മീ​റ്റ​ർ. 1300 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ്. നാ​ലു വ​ലി​യ പാ​ല​ങ്ങ​ള്‍, റെ​യി​ല്‍വേ മേ​ല്‍പാ​ലം, നാ​ല് വ​ലി​യ അ​ടി​പ്പാ​ത​ക​ള്‍, 12 ഇ​ട​ത്ത​രം അ​ടി​പ്പാ​ത​ക​ൾ, അ​ഞ്ച് ചെ​റി​യ അ​ടി​പ്പാ​ത​ക​ൾ, ഒ​രു മേ​ൽ​പാത എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് ബൈ​പാ​സ്.

മു​ഴ​പ്പി​ല​ങ്ങാ​ട്-അ​ഴി​യൂ​ർ യാ​ത്ര​ക്ക് വേ​ണ്ട​ത് 15 മി​നി​റ്റ്

ഏ​റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മാ​ഹി ബൈ​പാ​സ് പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ മു​ഴ​പ്പി​ല​ങ്ങാ​ടുനി​ന്ന് അ​ഴി​യൂ​രി​ലെ​ത്താ​ൻ 15 മി​നി​റ്റ് മ​തി​യാ​വും. ദേ​ശീ​യ​പാ​ത​യി​ൽ ത​ല​ശ്ശേ​രി​യി​ലെ​യും മാ​ഹി​യി​ലെ​യും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കും. നി​ല​വി​ൽ മ​ണി​ക്കൂ​റോ​ള​മെ​ടു​ത്താ​ണ് വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത്. മാ​ഹി​യി​ലെ​യും ത​ല​ശ്ശേ​രി​യി​ലെ​യും വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​വു​ന്ന​തും നി​ത്യ​സം​ഭ​വം.

സു​ര​ക്ഷ​യൊ​രു​ങ്ങി

ബൈ​പാ​സ് പെ​​യി​​ന്റി​​ങ്, മി​​ഡി​​യ​​ൻ നി​​ർ​​മാ​​ണം, ക്രാ​​ഷ് ബാ​​രി​​യ​​ർ എ​​ന്നി​​വ​​യെ​​ല്ലാം പൂ​ർ​ത്തി​യാ​ക്കി. ഈ​​സ്റ്റ് പ​​ള്ളൂ​​രി​​ൽ സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ളും നേ​ര​ത്തേ ഒ​രു​ക്കി.

ബാ​ല​ത്തി​ൽ പാ​ല​മാ​യി

നി​ർ​മാ​ണ​ത്തി​നി​ടെ ത​ക​ർ​ന്നു​വീ​ണ ബാ​ല​ത്തി​ൽ പാ​ലം പൂ​ർ​ത്തി​യാ​യി. 1.17 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ബൈ​പാ​സി​ലെ ഏ​റ്റ​വും വ​ലി​യ പാ​ല​മാ​ണ് ബാ​ല​ത്തി​ൽ. 900 മീ​റ്റ​റി​ൽ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച പാ​ലം വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ണ്ടെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് 1.17 കി​ലോ​മീ​റ്റ​റാ​യി നീ​ട്ടി​യ​ത്. ബാ​​ല​​ത്തി​​ൽ പാ​​ലം പ്ര​​വൃ​​ത്തി ന​​ട​​ക്ക​​വെ 2020ൽ ​​ഇ​​തി​​ന്റെ ബീ​​മു​​ക​​ൾ പു​​ഴ​​യി​​ൽ പ​​തി​​ച്ച​​തോ​​ടെ​​യാ​​ണ് പ്ര​​വൃ​​ത്തി പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​ൻ വൈ​കി​യ​ത്.

റെ​യി​ൽ​വേ മേ​ൽ​പാ​ലം ബാ​ക്കി

മാ​ഹി റെ​​യി​​ൽ​​വേ മേ​​ൽ​​പാല​​ത്തി​​ന്റെ ആ​റ് സ്പാ​നു​ക​ളി​ൽ ഒ​ന്നി​ന്റെ കോ​ൺ​ക്രീ​റ്റ് അ​ട​ക്കം പൂ​ർ​ത്തി​യാ​യി. മ​റ്റു​ള്ള​വ​യു​ടെ പ​ണി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഓ​രോ പ്ര​വൃ​ത്തി​ക്കും റെ​യി​ൽ​വേ​യി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ക്കേ​ണ്ട​തി​നാ​ൽ മാ​ഹി മേ​ൽ​പാ​ലം നി​ർ​മാ​ണം വൈ​കി​യ​ത്.

ഗ​​ർ​​ഡ​​റു​​ക​​ൾ സ്ഥാ​​പി​​ക്ക​​ൽ നേ​ര​ത്തേ പൂ​​ർ​​ത്തി​​യാ​​യി​രു​ന്നു. അ​​നു​​ബ​​ന്ധ പ്ര​​വൃ​​ത്തി​​ക​​ൾ​ക്കാ​യി െട്ര​യി​നു​ക​ളു​ടെ വേ​ഗം നി​യ​ന്ത്രി​ച്ചും വൈ​ദ്യു​തി​ലൈ​ൻ ഓ​​ഫാ​​ക്കി​​യു​മാ​ണ് റെ​​യി​​ൽ​​വേ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.

30 മാ​സ​ത്തി​ന് പ​ക​രം 5 വ​ർ​ഷം

മാ​ഹി ബൈ​പാ​സി​നാ​യി 1977ൽ ​ആ​രം​ഭി​ച്ച സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളു​ടെ കു​രു​ക്ക​ഴി​ഞ്ഞ​തോ​ടെ 2018 ന​വം​ബ​റി​ലാ​ണ് പ്ര​വൃ​ത്തി ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ങ്ങി​യ​ത്. 30 മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു ക​രാ​ർ. കോ​വി​ഡും പ്ര​ള​യ​വും നി​ർ​മാ​ണം വൈ​കി​പ്പി​ച്ചു. നേ​ര​ത്തേ 2021ലും 2022​ലും പാ​ത പൂ​ർ​ത്തി​യാ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും വൈ​കി. 2023 മാ​ർ​ച്ചി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ച​തും ന​ട​പ്പാ​യി​ല്ല.

െക്ര​ഡി​റ്റി​ൽ പോ​ര്

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്‍ വി​ജ്ഞാ​പ​നം വ​രു​ന്ന​തി​ന് മു​മ്പ് മാ​ഹി ബൈ​പാ​സ് തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​തി​നി​ടെ ബൈ​പാ​സ് പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്റെ അം​ഗീ​കാ​രം ത​ങ്ങ​ളു​ടെ​താ​ക്കാ​ൻ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​രും തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ നേ​ട്ട​മാ​യി സി.​പി.​എ​മ്മും മോ​ദി സ​ർ​ക്കാ​റി​ന്റെ നേ​ട്ട​മാ​യി ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും സൈ​ബ​റി​ട​ങ്ങ​ളി​ൽ പോ​ര​ടി​ക്കു​ന്നു​ണ്ട്.

സ​മാ​ന്ത​ര​മാ​യി സ​ർ​വി​സ് റോ​ഡ്

പാ​ത​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടു വ​ശ​ത്തും സ​ർ​വി​സ് റോ​ഡ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. മാ​ഹി​യി​ൽ സ​ർ​വി​സ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.സ​ർ​വി​സ് റോ​ഡ് വ​ഴി​യാ​ണ് പ്രാ​ദേ​ശി​ക​യാ​ത്ര​ക്കാ​ർ ബൈ​പാ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ട​ത്.


Share our post

Kannur

കണ്ണൂരിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Published

on

Share our post

കണ്ണൂർ: നഗരത്തിനടുത്ത് അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. താണ കരുവള്ളിക്കാവ് റോഡിനടുത്ത കെട്ടിടത്തിലെ സ്റ്റെയർകേസിനടുത്തായാണ് പശ്ചിമ ബംഗാൾ ജയ്പാൽഗുഡി സ്വദേശി പ്രസൻജിത്ത് പോൾ(42) എന്ന ലിറ്റൻ പോളിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിനടുത്താണ് യുവാവിനെ കണ്ടെത്തിയത്. മരണത്തിൽ സംശയം ഉയരുന്നുണ്ട്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. ഇന്നലെ രാത്രി മുതൽ യുവാവിനെ അവിടെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.


Share our post
Continue Reading

Kannur

ഫ്രഷാണ്‌, ഫ്രഷ്‌ വണ്ടിയിൽ നല്ല മീനെത്തും

Published

on

Share our post

കണ്ണൂർ: ജില്ലയിലെ മത്സ്യഗ്രാമങ്ങളുടെ ആധുനികവൽക്കരണത്തിന്‌ തുടക്കമിട്ട്‌ ചാലിൽ ഗോപാലപേട്ട മത്സ്യഗ്രാമത്തിൽ ഇലക്‌ട്രിക്‌ മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌ക്‌ നിരത്തിലിറങ്ങും. കേന്ദ്ര, സംസ്ഥാന ഫിഷറീസ്‌ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയിൽ അത്യാധുനിക സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ്‌ ഇലക്‌ട്രിക്‌ ഓട്ടോ വിതരണം ചെയ്യുന്നത്‌. കേരളത്തിൽ കൊല്ലം ജില്ലയിൽമാത്രമാണ്‌ ഇലക്‌ട്രിക്‌ മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌കുള്ളത്‌. മത്സ്യമേഖലയിലെ തൊഴിൽ സാഹചര്യങ്ങളും ജീവിതവും ആധുനികവൽക്കരിക്കാനാണ്‌ ചാലിൽ ഗോപാലപേട്ടയിൽ മോഡേൺ ഫിഷിങ്‌ വില്ലേജ്‌ ഒരുങ്ങുന്നത്‌. തലശേരി നഗരസഭയുടെ ഏഴ്‌ വാർഡുകളുൾപ്പെടുന്നതാണ്‌ ചാലിൽ ഗോപാലപേട്ട മത്സ്യഗ്രാമം. പദ്ധതിയിൽ 7.19 കോടിയുടെ സൗകര്യങ്ങളാണ്‌ ഒരുങ്ങുന്നത്‌. തെരഞ്ഞെടുത്ത അഞ്ച്‌ മത്സ്യവിൽപനക്കാർക്ക്‌ ഇലക്‌ട്രിക്‌ മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌ക്‌ നൽകുന്ന പദ്ധതിക്ക്‌ 39 ലക്ഷമാണ്‌ ചെലവിടുന്നത്‌. മത്സ്യകച്ചവടക്കാർക്ക്‌ വീടുകളിൽചെന്ന്‌ വിൽപ്പന നടത്താനാണ്‌ ഓട്ടോ നൽകുന്നത്‌.

മത്സ്യവും മത്സ്യഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാനും സംഭരിക്കാനുമുള്ള സൗകര്യം ഓട്ടോയിലുണ്ടാവും. ഓർഡറുകൾ സ്വീകരിക്കാനും ബിൽ പ്രിന്റ്‌ ചെയ്യാനുമുള്ള ആപ്പും സജ്ജമാക്കും. സ്‌റ്റോക്കിലുള്ള ഇനങ്ങളുടെ വിവരങ്ങളും ആപ്പിലുണ്ടാകും. കിയോസ്‌കിൽ മത്സ്യം പ്രദർശിപ്പിക്കാനും മുറിക്കാനും വൃത്തിയാക്കാനും പ്രത്യേകം ഇടമുണ്ടാകും. 100 ലിറ്ററിന്റെ ശുദ്ധജലടാങ്കും 80 ലിറ്ററിന്റെ മലിനജലടാങ്കും ഓട്ടോയിലുണ്ടാകും. മൂന്ന്‌ കിലോ വോൾട്ട്‌ ജനറേറ്ററും കിയോസ്‌കിൽ ഘടിപ്പിച്ചിട്ടുണ്ട്‌. ഗുണഭോക്താക്കളായ മത്സ്യവിൽപ്പനക്കാർക്ക്‌ കേരള സ്‌റ്റേറ്റ്‌ കോസ്‌റ്റൽ ഏരിയ ഡവലപ്മെന്റ്‌ കോർപറേഷൻ പരിശീലനം നൽകും. ഓട്ടോ ചാർജിങ്ങ്‌, മത്സ്യപരിപാലനം, ശുചിത്വം, പാക്കിങ്‌, വിപണനം എന്നീ വിഷയങ്ങളിലും പരിശീലനം നൽകും. മാർച്ചിന്‌ മുമ്പ്‌ ഓട്ടോ ഗുണഭോക്താക്കൾക്ക്‌ കൈമാറും. ചാലിൽ ഗോപാലപേട്ടയിൽ മോഡേൺ ഫിഷിങ്‌ വില്ലേജ്‌ പദ്ധതിയുടെ ഭാഗമായി തലായി ഫിഷിങ്‌ ഹാർബറിന്‌ സമീപം ആധുനികസൗകര്യങ്ങളുള്ള മത്സ്യമാർക്കറ്റും സജ്ജീകരിക്കുന്നുണ്ട്‌. രണ്ട്‌ വർഷത്തിനുള്ളിൽ മോഡേൺ ഫിഷിങ്‌ വില്ലേജ്‌ പൂർത്തിയാകും.


Share our post
Continue Reading

Kannur

ഉത്സവമേളവുമായി അണ്ടലൂരിൽ മൺകലങ്ങളെത്തി

Published

on

Share our post

പിണറായി:വീടുപെയിന്റടിക്കലും പറമ്പും പരിസരവും വൃത്തിയാക്കലുമായി അണ്ടലൂർ കാവ് തിറമഹോത്സവത്തിനായി ധർമടം ഗ്രാമത്തിൽ ഒരുക്കങ്ങൾ തകൃതിയായി. അണ്ടലൂർ കാവ് പരിസരത്ത് ഉത്സവവരവറിയിച്ച് പതിവ് തെറ്റാതെ മൺകലങ്ങളുമായി വിൽപ്പനക്കാരെത്തി. ഉത്സവകാലത്ത് പുത്തൻകലങ്ങളാണ് ധർമടത്തെ വീടുകളിൽ ഉപയോഗിക്കുക. വർഷങ്ങളായി അണ്ടലൂർക്കാവിലെ തിറമഹോത്സവത്തിന് മൺപാത്രങ്ങളുമായെത്തുന്ന പാലക്കാട്, വടകര, കുറ്റ്യാടി എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളാണ് ഇത്തവണയും മൺപാത്ര വിൽപ്പനയ്‌ക്കെത്തിയത്. വിവിധ വലിപ്പത്തിലും രൂപത്തിലുമുള്ള മൺകലങ്ങളുണ്ട്. 10 മുതൽ 600 രൂപവരെയാണ് വില. വീടുകളിൽ അലങ്കാര വസ്തുവായി ഉപയോഗിക്കുന്നതിനായി കളിമണ്ണിനാൽ നിർമിച്ച ഭീമൻ നിലവിളക്കുകളും വിൽപ്പനയ്‌ക്കുണ്ട്. സ്റ്റീൽ പാത്രങ്ങളുടെ കടന്നുകയറ്റം കച്ചവടത്തിൽ കുറവ് വരുത്തിയിട്ടുണ്ടെന്ന്‌ മൺപാത്ര വിൽപ്പനയ്‌ക്കെത്തിയ കമല പറയുന്നു. പുതുതലമുറ ഈ രംഗത്തേക്ക് കടന്നു വരാത്തതും ഉൽപ്പാദന സാമഗ്രികൾ കിട്ടാത്തതും പ്രതിസന്ധിയാണെന്നും ഇവർ പറയുന്നു. കമലമ്മ, മണികണ്ഠൻ തുടങ്ങിയ പതിനഞ്ചോളം തൊഴിലാളികളാണ് മൺപാത്ര വിൽപ്പനയ്ക്ക് എത്തിയത്. തുടർച്ചയായ പത്തൊമ്പതാമത്തെ വർഷമാണ് ഇവർ മൺചട്ടി വിൽപ്പനയ്‌ക്കായി അണ്ടലൂരിലെത്തുന്നത്. അണ്ടലൂരിലെ ജനങ്ങളുമായി നല്ല സൗഹൃദവും ഇവർ കാത്തുസൂക്ഷിക്കുന്നു. ഫെബ്രുവരി 13 മുതൽ 19വരെയാണ് അണ്ടലൂർ കാവിൽ ഉത്സവം.


Share our post
Continue Reading

Trending

error: Content is protected !!