Kerala
വിരമിക്കാനുള്ളത് ഒരു ലക്ഷത്തിലേറെ ജീവനക്കാര്‍; എൽ.ഡി.സി പരീക്ഷയ്ക്ക് ഒരുങ്ങാം ചിട്ടയോടെ

ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന എൽ.ഡി.സി., പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. സർക്കാർ ഉദ്യോഗം എന്ന മധുരസ്വപ്നം കൈപ്പിടിയിലൊതുക്കാനുള്ള പരിശ്രമം തുടങ്ങാൻ സമയമായി. ചിട്ടയായ പരിശീലനത്തോടെ 2024-ലെ എൽ.ഡി.സി. പരീക്ഷയിൽ വിജയത്തിന്റെ പൊൻകിരീടം സ്വന്തമാക്കാം. ഒരു ലക്ഷത്തിലേറെ ജീവനക്കാരാണ് വരും വർഷങ്ങളിൽ വിരമിക്കാനിരിക്കുന്നത്
വലുതാണ് നേട്ടം
യോഗ്യതയായി അടിസ്ഥാന വിദ്യാഭ്യാസം SSLC മാത്രം മതി, ചിട്ടയായ പരിശീലനത്തിലൂടെ സാധാരണക്കാർക്കും വിജയിക്കാൻ കഴിയും, മറ്റൊരു തസ്തികയിലുമില്ലാത്തത്ര നിയമനം, മികച്ച പ്രമോഷൻ സാധ്യതകൾ എന്നിവയെല്ലാം എൽ.ഡി. ക്ലാർക്ക് തസ്തികയ്ക്ക് മാത്രമുള്ള ആകർഷണീയതയാണ്. ജനങ്ങളുമായി ചേർന്നുനിൽക്കുന്ന ജോലി സാഹചര്യം, സവിശേഷ അധികാരങ്ങൾ, മികച്ച ശമ്പളഘടന എന്നിവയും ഈ തസ്തികയെ വേറിട്ടതാക്കുന്നു.
ഉയർന്ന യോഗ്യതകൾ നേടിയിട്ടുള്ളവർക്ക് എൽ.ഡി.സി.യിലൂടെ ഉന്നതമായ തസ്തികകളിലേക്ക് എളുപ്പത്തിൽ മാറാനുമാവും. വില്ലേജ് ഓഫീസർ, സബ് രജിസ്ട്രാർ, അസിസ്റ്റന്റ് സെക്രട്ടറി, തഹസിൽദാർ എന്നീ കണ്ണായ ഉദ്യോഗങ്ങളെല്ലാം എൽ.ഡി. ക്ലാർക്കിന്റെ പ്രൊമോഷൻ തസ്തികകളാണ്.’സാധാരണക്കാരന്റെ ഐ.എ.എസ്’ എന്ന് എൽ.ഡി. ക്ലാർക്ക് പരീക്ഷയെ വിശേഷിപ്പിക്കാറുണ്ട്. വിവിധ ജില്ലകളിൽ എൽ.ഡി.സി. റാങ്ക് ലിസ്റ്റിൽ ആദ്യസ്ഥാനങ്ങളിലെത്തുന്നവരുടെ മത്സരനിലവാരവും കാര്യവിവരവും ഈ പ്രയോഗത്തെ ഏതാണ്ട് ശരിവയ്ക്കുന്നതുമാണ്.
ചെറുതല്ല ചുമതലകൾ
കേരളത്തിൽ 110 ഓളം സർക്കാർ വകുപ്പുകളുണ്ട്. ഇവയിൽ ക്ലാർക്ക് തസ്തികയില്ലാത്ത വകുപ്പുകൾ വിരലിൽ എണ്ണാവുന്നവ മാത്രം. ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്നതും ഏറ്റവും കൂടുതൽ സർക്കാർ ജീവനക്കാരുള്ളതുമായ റവന്യൂ, പഞ്ചായത്ത്, കൃഷി, വിദ്യാഭ്യാസം, വ്യവസായം, രജിസ്ട്രേഷൻ, മോട്ടോർ വെഹിക്കിൾ തുടങ്ങിയ വകുപ്പുകളിലൊക്കെ നിർണായകമായ ജോലികൾ നിർവഹിക്കുന്നത് എൽ.ഡി. ക്ലാർക്കുമാരാണ്. ഫയൽ ആരംഭിക്കുന്നതും തീരുമാനമായി അവസാനിക്കുന്നതും എൽ.ഡി. ക്ലാർക്കുമാരുടെ സീറ്റുകളിലാണ്.
വിവിധ വകുപ്പുകളിൽ ലഭിക്കുന്ന പല സ്വഭാവങ്ങളിലുള്ള അപേക്ഷകളും പരാതികളും മറ്റ് തപാലുകളും തങ്ങളുടെ രജിസ്റ്ററിൽ ചേർത്ത് ഫയലുകളാക്കി മാറ്റുന്നത് ക്ലാർക്കുമാരാണ്. വിവിധ രേഖകളിൽ ആദ്യഅഭിപ്രായം രേഖപ്പെടുത്തുന്നതും നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതും എൽ.ഡി. ക്ലാർക്കുമാരുടെ സീറ്റുകളിൽനിന്നാണ്. ഉന്നതാധികാരികളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങളെ ഉത്തരവുകളും കത്തുകളുമൊക്കെയായി മാറ്റുന്നതും ക്ലാർക്കുമാരാണ്. ഓരോ വകുപ്പിലെയും നിരവധി ഉത്തരവുകളുടെയും മാർഗരേഖകളുടെയും വിശദാംശങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതും അവ നടപ്പാക്കാൻ നടപടിയെടുക്കുന്നതും ക്ലാർക്കുമാരാണ്. ഇക്കാരണങ്ങൾകൊണ്ടുതന്നെ കാര്യക്ഷമതയുള്ളവരും പ്രാപ്തിയുള്ളവരുമായവർ ഈ ഉദ്യോഗത്തിലെത്തേണ്ടത് സർക്കാർ സംവിധാനത്തിന്റെ മികച്ച പ്രവർത്തനത്തിന് പ്രധാനമാണ്. പരീക്ഷയുടെ ഉയർന്ന നിലവാരം അതിന്റെ സൂചനയാണ്.
ഉയർന്നുപോകാം;സ്ഥാനത്തിലും ശമ്പളത്തിലും
ക്ലാർക്ക് തസ്തികയിലെ സ്ഥാനക്കയറ്റത്തിന്റെ സാമാന്യഘടന ഇപ്രകാരമാണ് – എൽ.ഡി. ക്ലാർക്ക്-സീനിയർ ക്ലാർക്ക്-ഹെഡ്ക്ലാർക്ക്-ജൂനിയർ സൂപ്രണ്ട്-സീനിയർ സൂപ്രണ്ട്-അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ഓഫീസർ. വിവിധ വകുപ്പുകളിൽ നിശ്ചിത യോഗ്യതയുള്ള എൽ.ഡി. ക്ലാർക്കുമാർക്ക് മറ്റ് ഉയർന്ന തസ്തികകളിലേക്ക് മാറാനുള്ള അവസരവുമുണ്ട്. ഉദാഹരണത്തിന് പഞ്ചായത്ത് വകുപ്പിൽ ജോലി ലഭിക്കുന്ന എൽ.ഡി.സി.ക്ക് ബിരുദം യോഗ്യതയുള്ള പക്ഷം അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലേക്ക് മാറാനാവും. ഇതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് ഡയറക്ടർ തുടങ്ങിയ തസ്തികകളിലേക്ക് ഉയരാനുമാകും.
സഹകരണ വകുപ്പിൽ ജോലി ചെയ്യുന്നവരിൽ എച്ച്.ഡി.സി.യോഗ്യതയുള്ളവർക്ക് ഇൻസ്പെക്ടർ പദവിയിലേക്ക് മാറാം. അതുപോലെതന്നെ പോലീസ് വകുപ്പിലെ എൽ.ഡി. ക്ലാർക്കിന് എസ്.ഐ. തസ്തികയിലേക്കും യോഗ്യതകളുള്ള പക്ഷം മാറാനാവും എൽ.ഡി.ക്ലാർക്ക് തസ്തികയിലെ ഇപ്പോഴത്തെ ശമ്പളം 26,500-60,700 എന്ന സ്കെയിലിലാണ്. നിലവിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള ഡി.എ. ഏഴ് ശതമാനമാണ്. മറ്റൊരു 14 ശതമാനം ഡി.എ. ഇപ്പോൾ കുടിശ്ശികയാണ്. അടിസ്ഥാന ശമ്പളം, ഡി.എ., മറ്റാനുകൂല്യങ്ങൾ എന്നിവ ചേർത്ത് നിലവിൽ 31,000 രൂപയ്ക്ക് ഈ തസ്തികയിൽ തുടക്കത്തിൽ ലഭിക്കുക. കുടിശ്ശികയുള്ള ഡി.എ. തുക കൂടി ലഭിക്കുമ്പോൾ പ്രതിമാസം 35,000 ത്തോളം രൂപ ശമ്പളം ലഭിക്കും.
ഒഴിവുകളുടെ പെരുമഴ
1.10 ലക്ഷം ജീവനക്കാരാണ് 2023 മുതൽ 2027 വരെയുള്ള അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സർക്കാർ സർവീസിൽനിന്ന് വിരമിക്കുന്നത്. 2023-ൽ 21,000, 2024-ൽ 21,600, 2025-ൽ 22,185, 2026-ൽ 23424, 2027-ൽ 23714 എന്നിങ്ങനെയാണ് വിരമിക്കുന്നവരുടെ എണ്ണം. ഇതിന്റെ ഫലമായുണ്ടാകുന്ന ഒഴിവുകളിൽ 50 ശതമാനത്തോളം എൽ.ഡി. ക്ലാർക്ക് തസ്തികകളിലാണ് പ്രതിഫലിക്കുക. ഇനി നടക്കാൻ പോകുന്ന പരീക്ഷകളിലൂടെ റാങ്ക് ലിസ്റ്റിൽ കടക്കുന്നവർക്കാണ് മുകളിൽ പറഞ്ഞ ഒഴിവുകളുടെ ഗുണഫലം ലഭിക്കാൻ പോകുന്നത്.
KAS ആകാനും അവസരം
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെടെയുള്ള ഉയർന്ന തസ്തികകളിലേക്കുള്ള എളുപ്പവഴി കൂടിയാണ് ക്ലാർക്ക് തസ്തിക. സർക്കാർ സർവീസിലെ ഉയർന്ന തസ്തികകളിലേക്കെല്ലാം തന്നെ യോഗ്യതയനുസരിച്ച് ക്ലാർക്ക് ഉൾപ്പെടെയുള്ള തസ്തികകളിൽ ജോലിചെയ്യുന്നവർക്ക് നിയമനത്തിനായി നിശ്ചിത എണ്ണം തസ്തികകൾ മാറ്റിവെക്കുന്നുണ്ട്. സർക്കാർ സർവീസിൽപ്രവേശിച്ച് കുറഞ്ഞകാലത്തെ സേവനം പൂർത്തിയാക്കുമ്പോൾ തന്നെ ഉയർന്ന തസ്തികകളിൽ നീക്കിവെച്ചിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ജീവനക്കാരന് കഴിയുന്നു.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലും നോൺ ഗസറ്റഡ് വിഭാഗത്തിലെ ജീവനക്കാർക്ക് മറ്റ് വിഭാഗങ്ങളെപ്പോലെ തുല്യഎണ്ണം ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ബി.ഡി.ഒ., പഞ്ചായത്ത് സെക്രട്ടറി, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് എന്നിവയെല്ലാം ചെറിയ തസ്തികകളിലുള്ള ജീവനക്കാർക്ക് ഒഴിവുകൾ നീക്കിവെച്ചിരിക്കുന്ന പ്രധാന തസ്തികകളാണ്.
സ്ഥലംമാറ്റം വേഗത്തിൽ
ജില്ലാതലത്തിൽ നിയമനം നടക്കുന്ന ഒരു പ്രധാന തസ്തികയാണ് എൽ.ഡി. ക്ലാർക്കിന്റേത്. എൽ.ഡി. ക്ലാർക്ക് പരീക്ഷയ്ക്ക് ഒരാൾക്ക് ഏത് ജില്ല വേണമെങ്കിലും തിരഞ്ഞെടുക്കാം. പരീക്ഷയിലെ മത്സരനിലവാരത്തിന്റെ കാഠിന്യം കുറയ്ക്കാനായി മറ്റ് ജില്ലകളിൽ അപേക്ഷിച്ച് പരീക്ഷയെഴുതി ജോലി വാങ്ങുന്ന നിരവധി ഉദ്യോഗാർഥികളുണ്ട്. ഇവർക്ക് ജോലി ലഭിച്ചതിനുശേഷം സ്വന്തം ജില്ലകളിലേക്കുള്ള മടങ്ങിവരവും ക്ലാർക്ക് തസ്തികയിൽ താരതമ്യേന എളുപ്പമാണ്. അന്തർജില്ലാ സ്ഥലം മാറ്റമാണ് ഇതിന് ആശ്രയിക്കാവുന്ന മാർഗം.
അടിസ്ഥാന യോഗ്യതയുള്ള എല്ലാവരും അപേക്ഷിക്കുക.
Kerala
സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍; സൗജന്യ പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം


കൊച്ചി: സൈബര്‍ സെക്യൂരിറ്റി മേഖലയിലെ വിവിധ തൊഴില്‍ സാധ്യതകളെ പരിചയപ്പെടുത്തുന്ന അഞ്ചുദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ/ബിരുദാനന്തര ബിരുദധാരികളായ പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.ബിരുദ/ബിരുദാനന്തര ബിരുദ അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഒപ്പം, തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇരുപതിനായിരം രൂപയുടെ സ്‌കോളര്‍ഷിപ്പ് വൗച്ചറും ലഭിക്കും. ടെക്‌നോവാലി സോഫ്റ്റ് വെയര്‍ ഇന്ത്യയുടെ സിഎസ്ആര്‍ പ്രൊജക്റ്റായ ടെക്‌നോവാലി ടെക്‌നോളജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സൗജന്യ ഐടി ഓറിയന്റെഷന്‍ പ്രോഗ്രാം നടക്കുന്നത്. ഏപ്രില്‍ ആദ്യ വാരം നടക്കുന്ന സൗജന്യ ക്ലാസ്സില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് 9745218777 എന്ന നമ്പറില്‍ വിളിക്കുക.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Kerala
സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്കു ശേഷമാണ് മഴ സാധ്യത കൂടുതലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലയിൽ കൂടുതൽ മഴ ലഭിച്ചേക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം ഉയർന്ന താപനില തുടരും. അൾട്രാ വയലറ്റ് സൂചികയിൽ ഇടുക്കി, കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകൾ ഓറഞ്ച് ലെവലിൽ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് ഈ വർഷമാണ്. സംസ്ഥാനത്ത് ഇതുവരെ 58. 2 മില്ലിമീറ്റർ മഴ ലഭിച്ചുവെന്നാണ് കണക്ക്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്