Kannur
ശലഭങ്ങളിൽ പുതിയ താരമായി മേഘമല വെള്ളിവരയൻ

കണ്ണൂർ: പശ്ചിമഘട്ടത്തിലെ പ്രകൃതിസ്നേഹികൾക്ക് പുതുവത്സര സമ്മാനമായി ശലഭ ഗവേഷകരുടെ കണ്ടെത്തൽ. 33 വർഷത്തിന് ശേഷം മഹാരാഷ്ട്ര മുതൽ കന്യാകുമാരി വരെ നീണ്ട് നിൽക്കുന്ന പശ്ചിമഘട്ട മേഖലയിൽനിന്ന് പുതിയ ഒരു ചിത്രശലഭത്തെ കണ്ടെത്തിയതായി പ്രശസ്ത ശാസ്ത്ര ജേണലായ എന്റോമോണിന്റെ പുതിയ പതിപ്പിലാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ റിസർച്ച് അസോസിയേറ്റ്സ് ഡോ.കലേഷ് സദാശിവന്റെ നേതൃത്വത്തിലായിരുന്നു കണ്ടെത്തൽ.
പെരിയാർ ഭൂപ്രകൃതിയിലുള്ള മേഘമല മലനിരകളിൽ നിന്നാണ് വെളളിവരയൻ ( സിഗരൈറ്റിസ് )വിഭാഗത്തിൽപെട്ട സിഗരൈറ്റിസ് മേഘമലയെൻസ് എന്ന ചിത്ര ശലഭത്തെ തിരിച്ചറിഞ്ത്. മേഘമലൈ ക്ലൗഡ് ഫോറെസ്റ്റ് സിൽവർ ലൈൻ ( മേഘമല വെള്ളിവരയൻ) എന്നാണ് ഇത് അറിയപ്പെടുക.പെരിയാറിലെ ഉയർന്ന പ്രദേശത്തെ ഉപഉഷ്ണമേഖലാ നിത്യഹരിത ഷോലക്കാടുകളിലാണ് ഈ ശലഭം കാണപ്പെടുന്നത്. ഇക്കാരണത്താലാണ് ക്ലൗഡ് ഫോറസ്റ്റ് സിൽവർലൈൻ എന്ന പൊതുനാമം നൽകിയത്.
ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി ഗവേഷകർ 2018ലാണ് ഇടുക്കി ജില്ലയിലെ പെരിയാറിൽ നിന്ന് ആദ്യമായി ഈ ശലഭത്തെ കാണുന്നത്. ഇതിന്റെ ശലഭപ്പുഴു ചില ഉറുമ്പുകളുമായി സഹവസിക്കുന്നതായും ഗവേഷകർ നിരീക്ഷിച്ചു. 2021ൽ കൂടുതൽ പഠനം നടത്തിയപ്പോൾ ഈ ഇനം തമിഴ്നാട്ടിലെ മേഘമലയിലും കേരളത്തിലെ പെരിയാർ കടുവാ സങ്കേതത്തിലും സാധാരണമാണെന്ന് കണ്ടെത്തി.
മുതിർന്ന ചിത്രശലഭത്തിന്റെ മുൻ ചിറകിന്റെ അടിഭാഗത്തുള്ള വരകൾ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന മറ്റെല്ലാ വെള്ളി വരയൻ ചിത്രശലഭങ്ങളിൽ നിന്നു വ്യത്യസ്തമാണ്. ഇത് പെനിൻസുലർ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന സിഗരൈറ്റിസ് വിഭാഗത്തിൽനിന്നും ഇതിനെ വേർതിരിക്കുന്നു- ഡോ. കലേഷ് സദാശിവൻ
ശലഭോദ്യാനമായി തെക്കൻ പശ്ചിമഘട്ടം
പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഏഴിനം വെള്ളിവരയൻമാരിൽ ആറെണ്ണവും തെക്കൻ പശ്ചിമഘട്ടത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇപ്പോൾ കണ്ടെത്തിയ ചിത്രശലഭം പ്രാരംഭ ഘട്ടത്തിൽ ക്രിമാറ്റോഗാസ്റ്റർ വ്രൊട്ടോണിയി എന്ന ഉറുമ്പുകളുമായി സഹവസിക്കുന്നവയാണ്.
ഉറുമ്പുകളുമായുള്ള സഹവാസം ഈ ചിത്രശലഭത്തിന്റെ പ്രാരംഭ ഘട്ടങ്ങളെയും , ശലഭത്തെ കാണപ്പെടുന്ന പരിസ്ഥിതിയെക്കുറിച്ചും കുടുതൽ വിവരങ്ങൾ നൽകുമെന്ന് ചെയ്യും.തെക്കൻ പശ്ചിമഘട്ടത്തിൽ നിന്ന് പുതിയ ഇനം വെള്ളിവരയൻ ചിത്രശലഭത്തെ കണ്ടെത്തിയതോടെ, കടുത്ത പാരിസ്ഥിതിക സമ്മർദ്ദം നേരിടുന്ന പർവതപ്രദേശങ്ങളിലെ ഷോളകളിലും മേഘക്കാടുകളിലും അഭയം തേടിയേക്കാവുന്ന പുതിയ ഇനം ജീവജാലങ്ങളെ കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്ന് മേഘമലയിലെ ജീവജാലങ്ങളെ കുറിച്ച് പഠിക്കുന്ന തേനിയിലെ വനം ട്രസ്റ്റ് സ്ഥാപകൻ ഡോ.രാജ് കുമാർ പറഞ്ഞു.
Kannur
തെയ്യംകലയുടെ വിസ്മയലോകം തുറന്ന് ചിറക്കൽ തെയ്യംഗ്യാലറി


ചിറക്കൽ :കേരള ഫോക് ലോര്‍ അക്കാദമി ആസ്ഥാനത്ത് പി കെ കാളന്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഒരുക്കിയ തെയ്യം കലയുടെ ദൃശ്യാനുഭവം പങ്കുവയ്ക്കുന്ന ആർട്ട് ഗാലറിയുടെ ഉദ്ഘാടനം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. സമ്പന്നമായ സാംസ്കാരിക കലാ ചരിത്രത്തെ സൂക്ഷിച്ചുവെച്ച് വരുംകാലത്തിന് പകർന്നു നൽകേണ്ടത് അനിവാര്യമാണ് എന്ന് മന്ത്രി പറഞ്ഞു. അത്തരത്തിലൊരു ഉദ്യമമാണ് തെയ്യം ഗാലറി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെയ്യം കലാകാരന്മാരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ 100 തെയ്യക്കാവുകളിലേക്ക് സമ്മർപ്പിക്കുന്ന 5000 കമുകിൻ തൈകളുടെ വിതരണോദ്ഘാടനം കെ.വി സുമേഷ് എം.എൽ.എ നിർവഹിച്ചു. കേരള ഫോക് ലോർ അക്കാദമിയ്ക്ക് പുതിയ ഓപ്പൺ ഓഡിറ്റോറിയം നിർമിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഐ സി എ ആർ ഡയറക്ടർ ഡോ. വി വെങ്കിട സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.ബാലകൃഷ്ണൻസ് കൊയ്യാൽ രചിച്ച ‘നമ്മുടെ നാടൻ കലകൾ ‘പുസ്തകത്തിൻ്റെ പുന:പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കാർഷിക സർവ്വകലാശാല അസോസിയേറ്റ് ഡയറക്ടർ ഡോ. ശ്രീവത്സൻ ജെ മേനോന് നൽകി നിർവഹിച്ചു.കമുക് കൃഷിയുടെ ശാസ്ത്രീയ രീതി എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല അസോസിയേറ്റ് ഡയറക്ടർ ഡോ. പി ജയരാജ് വിഷയാവതരണം നടത്തി.45 വർഷത്തിനുശേഷം 2023ൽ നടന്ന ചിറക്കൽ പെരുങ്കളിയാട്ടത്തിൽ കെട്ടിയാടിയ തെയ്യക്കോലങ്ങളുടെ ചിത്രങ്ങൾ അനാവരണം ചെയ്യുന്ന ആർട്ട് ഗ്യാലറി പുതുതലമുറയ്ക്ക് തെയ്യം കലയുടെ വൈവിധ്യമാർന്ന ലോകത്തെക്കുറിച്ച് അറിവുകൾ പകർന്നു നൽകുന്നു.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വാർഡ് മെമ്പർ കസ്തൂരിലത, ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ, വൈസ് ചെയർമാൻ കോയ കാപ്പാട്, കാർഷിക സർവകലാശാല മുൻ ഫാം സൂപ്രണ്ട് ടി.വി സുരേന്ദ്രൻ, ഫോക് ലോറിസ്റ് ചന്ദ്രൻ മുട്ടത്ത്, റിട്ട. പ്രൊഫസർ എം.എം മണി, തെയ്യം ഗാലറി നിർവാഹകൻ സജി മാടപ്പാട്ട്, പ്രോഗ്രാം ഓഫീസർ പി വി ലവ്‌ലിൻ എന്നിവർ സംസാരിച്ചു. ചെറുതാഴം രാമചന്ദ്രപ്പണിക്കരും സംഘവും അവതരിപ്പിച്ച കോതാമൂരിയാട്ടവും ശ്രീശങ്കരം തിരുവാതിര ടീം അവതരിപ്പിച്ച തിരുവാതിരക്കളിയും അരങ്ങേറി.
Kannur
അനധികൃതമായി പുഴമണല്‍ കടത്തുകയായിരുന്ന ടിപ്പർലോറി പിടികൂടി


കണ്ണൂർ: അനധികൃതമായി പുഴമണല്‍ കടത്തുകയായിരുന്ന ടിപ്പർലോറി പോലീസ് പിടികൂടി. പുലര്‍ച്ചെ 2.45 നാണ് കണ്ണൂർ പട്ടുവം പറപ്പൂല്‍ ജംഗ്ഷനില്‍ വെച്ച് വെള്ളിക്കീല്‍ ഭാഗത്തേക്ക് കടത്തുകയായിരുന്ന കെ എല്‍ 07 എ.എം 7342 ടിപ്പര്‍ലോറി പിടികൂടിയത്. നൂറടിയോളം പുഴമണലാണ് ലോറിയില്‍ ഉണ്ടായിരുന്നത്.തളിപ്പറമ്പ് എസ്ഐ എന്‍.പി പ്രകാശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസ് ഡ്രൈവര്‍ വിനീഷും എസ്ഐയോടൊപ്പം ഉണ്ടായിരുന്നു.
Kannur
കണ്ണൂരില്‍ കിടപ്പു രോഗിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ഹോം നഴ്സ് അറസ്റ്റില്‍


കണ്ണൂർ: കിടപ്പു രോഗിയുടെ കഴുത്തില്‍ നിന്നും സ്വർണമാല മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍ തമിഴ്നാട് നാമക്കല്‍ സ്വദേശിനി എം. ദീപ യെയാ (34) കണ്ണൂർ ടൗണ്‍ സിഐ ശ്രീജിത്ത് കോടെരി, എസ്.ഐ വില്‍സണ്‍ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം എട ചൊവ്വ സ്വദേശിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.പരാതിക്കാരൻ്റെ കിടപ്പു രോഗിയായ അമ്മയുടെ കഴുത്തിലെ മൂന്ന് പവൻ സ്വർണ മാലയാണ് പ്രതിക വർന്നത്. കിടപ്പു രോഗിയായ അമ്മയെ നോക്കാനാണ് ഏജൻസി വഴി ദീപയെ വീട്ടില്‍ ജോലിക്ക് നിയോഗിച്ചത്. ആദ്യം നല്ല രീതിയില്‍ പെരുമാറിയ ഇവർ വീട്ടുകാരുടെ വിശ്വാസ്യത പിടിച്ചു പറ്റുകയും പിന്നീട് വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് മാലകവരുകയുമായിരുന്നു. തുടർന്ന് നാട്ടിലേക്ക് മുങ്ങിയ പ്രതിയെ പൊലിസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.മോഷ്ടിച്ച സ്വർണം കോയമ്പത്തൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായി പ്രതി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ കണ്ണൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്