കോളയാട് സ്നേഹാരാമം ഒരുക്കി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്

കോളയാട് : സെയ്ന്റ് കൊർണേലിയൂസ് എച്ച്.എസ്. എസ്, എൻ.എസ്.എസ് സപ്ത ദിന ക്യാമ്പിന്റെ ഭാഗമായി നിർമ്മിച്ച ” സ്നേഹാരാമം ” പഞ്ചായത്ത് അംഗം ശ്രീജ പ്രദീപൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പി.പ്രഹ്ലാദൻ അധ്യക്ഷത വഹിച്ചു. ഫാ. ഗിനിഷ് ബാബു, ബിനു ജോർജ്, ധന്യ പ്രഭാകരൻ, ബിജു, സിസ്റ്റർ ലിസി, വ്യാപാരി വ്യവസായി പ്രതിനിധി സുനിൽകുമാർ, പ്രോഗ്രാം ഓഫീസർ കെ. സിന്ധു എന്നിവർ സംസാരിച്ചു.