കണ്ണൂർ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം; മോഷണക്കേസ് പ്രതിയുടെ തലയ്‌ക്ക് പരിക്ക്

Share our post

കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. ഒരു തടവുകാരന് പരിക്ക്. കണ്ണൂർ സെൻട്രൽ ജയിലിലെ പതിനൊന്നാം ബ്ളോക്കിൽ ചൊവ്വാഴ്‌ച ഉച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. മോഷണക്കേസിൽ തടവ്ശിക്ഷയനുഭവിക്കുന്ന നൗഫലിനാണ് തലയ്‌ക്ക് പരിക്കേറ്റത്. കാപ്പ തടവുകാരൻ അശ്വിൻ ഇയാളെ ആക്രമിച്ചതായാണ് വിവരം. നൗഫൽ ഇക്കാര്യം മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

മാസങ്ങൾക്ക് മുൻപും കണ്ണൂർ ജയിലിൽ തടവുകാർ തമ്മിലേറ്റുമുട്ടിയിരുന്നു.പത്താം ബ്ലോക്കിൽ ഗുണ്ടാ ആക്ടിൽ കഴിയുന്ന തടവുകാരായ തൃശൂർ സ്വദേശികളായ ചിറയത്ത് തൃശ്ശൂർക്കാരൻ സാജൻ, പള്ളിപ്പറമ്പത്ത് നെൽസൺ, അമർജിത്ത് എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്.സാജനെ ബാത്ത് റൂമിലേക്ക് കൊണ്ടുപോയി വാതിൽ അടച്ച് പുറത്ത് ജയിൽ ജീവനക്കാരൻ കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം.

ഈ സമയത്ത് നെൽസനും അമർജിത്തും ചാടി വന്ന് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബാത്ത് റൂമിന്റെ വാതിൽ ചവുട്ടിപ്പൊളിച്ച ശേഷം സാജനെ മർദ്ദിക്കയുമായിരുന്നു.സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതി പ്രകാരം ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ഔദ്യോഗിക ജോലിക്ക് തടസമുണ്ടാക്കിയതിനും വാതിൽ തകർത്ത് നാശനഷ്ടമുണ്ടാക്കിയതിനാൽ പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ ടൗൺ പൊലീസ് കേസെടുക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!