Connect with us

Kannur

ബെംഗളൂരിൽ കെട്ടിടത്തിൽ നിന്ന് വീണു അഴീക്കോട് സ്വദേശി മരിച്ചു

Published

on

Share our post

കണ്ണൂർ: ബംഗ്ളൂരിൽ നാലു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് കണ്ണൂർ അഴീക്കോട് സ്വദേശിയായ യുവാവ് അതി ദാരുണമായി മരിച്ചു. ഭാഗവത പണ്ഡിതനും താന്ത്രികനുമായ മൊളോളത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും അഴീക്കോട് സൗത്ത് യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപിക ഉഷ അന്തർജ്ജനത്തിന്റെയും ഇളയമകൻ ശ്രീജിത്ത് ഉണ്ണി നമ്പൂതിരിയെന്ന (28)- കണ്ണനാണ് മരിച്ചത്.

ബംഗ്ളുരുവിലെ താമസ സ്ഥലത്തെ നാലു നില കെട്ടിടത്തിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ വീണ് മരിച്ചെന്നാണ്ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല.ബെംഗളുരുവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റംസെൽ സയൻസ് ആന്റ് റിസർച്ചിലാണ് ജോലി ചെയ്യുന്നത്. അഞ്ചു വർഷം മുമ്പാണ് ജോലി കിട്ടിയത്. സഹോദരൻ : ശ്രീകുമാർ (അയർലാന്റ്) മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.സംസ്കാരം സഹോദരൻ അയർലന്റിൽ നിന്നും എത്തിയ ശേഷം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു


Share our post

Kannur

തെയ്യംകലയുടെ വിസ്മയലോകം തുറന്ന് ചിറക്കൽ തെയ്യംഗ്യാലറി

Published

on

Share our post

ചിറക്കൽ :കേരള ഫോക് ലോര്‍ അക്കാദമി ആസ്ഥാനത്ത് പി കെ കാളന്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഒരുക്കിയ തെയ്യം കലയുടെ ദൃശ്യാനുഭവം പങ്കുവയ്ക്കുന്ന ആർട്ട് ഗാലറിയുടെ ഉദ്ഘാടനം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. സമ്പന്നമായ സാംസ്കാരിക കലാ ചരിത്രത്തെ സൂക്ഷിച്ചുവെച്ച് വരുംകാലത്തിന് പകർന്നു നൽകേണ്ടത് അനിവാര്യമാണ് എന്ന് മന്ത്രി പറഞ്ഞു. അത്തരത്തിലൊരു ഉദ്യമമാണ് തെയ്യം ഗാലറി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെയ്യം കലാകാരന്മാരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ 100 തെയ്യക്കാവുകളിലേക്ക് സമ്മർപ്പിക്കുന്ന 5000 കമുകിൻ തൈകളുടെ വിതരണോദ്ഘാടനം കെ.വി സുമേഷ് എം.എൽ.എ നിർവഹിച്ചു. കേരള ഫോക് ലോർ അക്കാദമിയ്ക്ക് പുതിയ ഓപ്പൺ ഓഡിറ്റോറിയം നിർമിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഐ സി എ ആർ ഡയറക്ടർ ഡോ. വി വെങ്കിട സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.ബാലകൃഷ്ണൻസ് കൊയ്യാൽ രചിച്ച ‘നമ്മുടെ നാടൻ കലകൾ ‘പുസ്തകത്തിൻ്റെ പുന:പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കാർഷിക സർവ്വകലാശാല അസോസിയേറ്റ് ഡയറക്ടർ ഡോ. ശ്രീവത്സൻ ജെ മേനോന് നൽകി നിർവഹിച്ചു.കമുക് കൃഷിയുടെ ശാസ്ത്രീയ രീതി എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല അസോസിയേറ്റ് ഡയറക്ടർ ഡോ. പി ജയരാജ് വിഷയാവതരണം നടത്തി.45 വർഷത്തിനുശേഷം 2023ൽ നടന്ന ചിറക്കൽ പെരുങ്കളിയാട്ടത്തിൽ കെട്ടിയാടിയ തെയ്യക്കോലങ്ങളുടെ ചിത്രങ്ങൾ അനാവരണം ചെയ്യുന്ന ആർട്ട് ഗ്യാലറി പുതുതലമുറയ്ക്ക് തെയ്യം കലയുടെ വൈവിധ്യമാർന്ന ലോകത്തെക്കുറിച്ച് അറിവുകൾ പകർന്നു നൽകുന്നു.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വാർഡ് മെമ്പർ കസ്തൂരിലത, ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ, വൈസ് ചെയർമാൻ കോയ കാപ്പാട്, കാർഷിക സർവകലാശാല മുൻ ഫാം സൂപ്രണ്ട് ടി.വി സുരേന്ദ്രൻ, ഫോക് ലോറിസ്റ് ചന്ദ്രൻ മുട്ടത്ത്, റിട്ട. പ്രൊഫസർ എം.എം മണി, തെയ്യം ഗാലറി നിർവാഹകൻ സജി മാടപ്പാട്ട്, പ്രോഗ്രാം ഓഫീസർ പി വി ലവ്‌ലിൻ എന്നിവർ സംസാരിച്ചു. ചെറുതാഴം രാമചന്ദ്രപ്പണിക്കരും സംഘവും അവതരിപ്പിച്ച കോതാമൂരിയാട്ടവും ശ്രീശങ്കരം തിരുവാതിര ടീം അവതരിപ്പിച്ച തിരുവാതിരക്കളിയും അരങ്ങേറി.


Share our post
Continue Reading

Kannur

അനധികൃതമായി പുഴമണല്‍ കടത്തുകയായിരുന്ന ടിപ്പർലോറി പിടികൂടി

Published

on

Share our post

കണ്ണൂർ: അനധികൃതമായി പുഴമണല്‍ കടത്തുകയായിരുന്ന ടിപ്പർലോറി പോലീസ് പിടികൂടി. പുലര്‍ച്ചെ 2.45 നാണ് കണ്ണൂർ പട്ടുവം പറപ്പൂല്‍ ജംഗ്ഷനില്‍ വെച്ച് വെള്ളിക്കീല്‍ ഭാഗത്തേക്ക് കടത്തുകയായിരുന്ന കെ എല്‍ 07 എ.എം 7342 ടിപ്പര്‍ലോറി പിടികൂടിയത്. നൂറടിയോളം പുഴമണലാണ് ലോറിയില്‍ ഉണ്ടായിരുന്നത്.തളിപ്പറമ്പ് എസ്ഐ എന്‍.പി പ്രകാശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസ് ഡ്രൈവര്‍ വിനീഷും എസ്ഐയോടൊപ്പം ഉണ്ടായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരില്‍ കിടപ്പു രോഗിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ഹോം നഴ്സ് അറസ്റ്റില്‍

Published

on

Share our post

കണ്ണൂർ: കിടപ്പു രോഗിയുടെ കഴുത്തില്‍ നിന്നും സ്വർണമാല മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍ തമിഴ്നാട് നാമക്കല്‍ സ്വദേശിനി എം. ദീപ യെയാ (34) കണ്ണൂർ ടൗണ്‍ സിഐ ശ്രീജിത്ത് കോടെരി, എസ്.ഐ വില്‍സണ്‍ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം എട ചൊവ്വ സ്വദേശിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.പരാതിക്കാരൻ്റെ കിടപ്പു രോഗിയായ അമ്മയുടെ കഴുത്തിലെ മൂന്ന് പവൻ സ്വർണ മാലയാണ് പ്രതിക വർന്നത്. കിടപ്പു രോഗിയായ അമ്മയെ നോക്കാനാണ് ഏജൻസി വഴി ദീപയെ വീട്ടില്‍ ജോലിക്ക് നിയോഗിച്ചത്. ആദ്യം നല്ല രീതിയില്‍ പെരുമാറിയ ഇവർ വീട്ടുകാരുടെ വിശ്വാസ്യത പിടിച്ചു പറ്റുകയും പിന്നീട് വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് മാലകവരുകയുമായിരുന്നു. തുടർന്ന് നാട്ടിലേക്ക് മുങ്ങിയ പ്രതിയെ പൊലിസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.മോഷ്ടിച്ച സ്വർണം കോയമ്പത്തൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായി പ്രതി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ കണ്ണൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!