ഇനി നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളില്ല; പുത്തൻ തീരുമാനവുമായി റെയിൽവേ

Share our post

തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ദക്ഷിണ റെയിൽവേ. കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരാണ് മാറ്റുക. നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നാക്കും. കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോർത്തുമാകും. ഇരു സ്റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിനലുകളാക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേയുടെ തീരുമാനം.സ്റ്റേഷനുകളുടെ പേരുമാറ്റാൻ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ഡിസംബർ ആദ്യം സർക്കാരിന് കത്ത് നൽകിയിരുന്നു.

ഇതിന് പിന്നാലെ പേര് മാറ്റത്തിന് സർക്കാർ അനുമതി നൽകി. തീരുമാനം അറിയിച്ച്‌ ഗതാഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു. തിരുവനന്തപുരം സെൻട്രലിലെ ട്രെയിനുകളുടെ എണ്ണം പരമാവധിയായതോടെയാണ് ഉപഗ്രഹ ടെർമിനുകൾ വികസിപ്പിക്കുക എന്ന തീരുമാനത്തിലെത്തിയത്.

കൊച്ചുവേളി എന്ന സ്റ്റേഷനുള്ളതും അത് തിരുവനന്തപുരത്താണെന്നും ഭൂരിഭാഗം ആളുകൾക്ക് അറിയില്ല, അതിനാൽ തന്നെ സെൻട്രലിലേക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കിൽ യാത്ര ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്. ഉത്തരേന്ത്യയിൽ നിന്നുള്ള യാത്രക്കാരാണ് ഈ ബുദ്ധിമുട്ട് നേരിടുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു തീരുമാനം. യാത്രക്കാർക്ക് സൗകര്യം ലഭിക്കുന്നതോടെ വരുമാന വർദ്ധനയും റെയിൽവേ ലക്ഷ്യമിടുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!