Connect with us

Kerala

റേഷൻകടകളിലെ സാധനങ്ങളുടെ അളവ് ഇനി ജനം അറിയണം

Published

on

Share our post

തിരുവനന്തപുരം: റേ​ഷ​ൻ​ക​ട വ​ഴി​യു​ള്ള ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വെ​പ്പും ത​ട​യി​ടു​ന്ന​തി​ന് ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ഭ​ക്ഷ്യ​വ​കു​പ്പ്. ഇ​നി​മു​ത​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ദി​വ​സേ​ന​യു​ള്ള സ്റ്റോ​ക്ക്​ വി​വ​രം ജ​ന​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​കു​ന്ന രീ​തി​യി​ൽ ക​ട​ക​ൾ​ക്ക് മു​ൻ​വ​ശ​ത്ത് പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് റേ​ഷ​നി​ങ് ക​ൺ​ട്രോ​ള​ർ നി​ർ​ദേ​ശം ന​ൽ​കി.

ഓ​രോ ദി​വ​ത്തെ​യും സ്റ്റോ​ക്ക് വി​വ​രം എ​ല്ലാ റേ​ഷ​ൻ വ്യാ​പാ​രി​ക​ളും എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ട്ടു​ണ്ടെ​ന്ന് റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ഉ​റ​പ്പ് വ​രു​ത്ത​ണം. ക​ട​ക​ളി​ൽ വി​ത​ര​ണ​ത്തി​ന്​ ആ​വ​ശ്യ​മാ​യ സ്റ്റോ​ക്ക് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ ക​ട​മ​യാ​ണെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. ‘ഓ​പ​റേ​ഷ​ൻ സു​ഭി​ക്ഷ’​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി​ക​റ​പ്ഷ​ൻ ബ്യൂ​റോ മേ​ധാ​വി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭ​ക്ഷ്യ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് 64 ക​ട​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഭൂ​രി​ഭാ​ഗം ക​ട​ക​ളി​ലും സ്റ്റോ​ക്കി​ലും ഇ-​പോ​സ് ബി​ല്ലി​ങ്ങി​ലും വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. പ​ല ക​ട​ക​ളി​ലും കാ​ർ​ഡു​ട​മ​ക​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട വി​ഹി​തം ന​ൽ​കു​ന്നി​ല്ല. ഉ​പ​ഭോ​ക്താ​ക്ക​ൾ വാ​ങ്ങാ​ത്ത റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളും ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ശേ​ഷം റേ​ഷ​ൻ ക​ട ഉ​ട​മ​ക​ൾ കൂ​ടു​ത​ൽ തു​ക​ക്ക്​ മ​റി​ച്ചു വി​ൽ​ക്കു​ന്ന​താ​യും ചി​ല ക​ട​യു​ട​മ​ക​ൾ ബി​ല്ലി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന അ​ള​വി​ല്‍ സാ​ധ​ന​ങ്ങ​ൾ തൂ​ക്കി ന​ൽ​കു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി.

ചി​ല സ്ഥ​ല​ങ്ങ​ളി​ൽ റേ​ഷ​ൻ കാ​ർ​ഡ് ഇ​ല്ലാ​ത്ത അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വ​രെ കൂ​ടി​യ തു​ക​ക്ക്​ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ മ​റി​ച്ചു​വി​ൽ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ്ര​ശാ​ന്ത് ന​ഗ​റി​ലെ ക​ട​യി​ല്‍നി​ന്നും കാ​ർ​ഡി​ല്ലാ​ത്ത അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് 20 കി​ലോ ച​മ്പാ​വ​രി കൂ​ടി​യ വി​ല​യ്ക്കു വി​റ്റ​ത് വി​ജി​ല​ൻ​സ് കൈ​യോ​ടെ പി​ടി​കൂ​ടി​യി​രു​ന്നു.

പ​ല ക​ട​ക​ളി​ലും റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ തൂ​ക്കി ന​ൽ​കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ത്രാ​സു​ക​ൾ വെ​ച്ചി​രി​ക്കു​ന്ന​ത് കാ​ർ​ഡു​ട​മ​ക​ൾ​ക്ക് കാ​ണാ​വു​ന്ന ത​ര​ത്തി​ല​ല്ല. ഇ​നി​മു​ത​ൽ എ​ല്ലാ ക​ട​ക​ളി​ലും ഇ​ല​ക്ട്രോ​ണി​ക് ത്രാ​സു​ക​ൾ പൊ​തു​ജ​ന​ത്തി​ന് കാ​ണു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.


Share our post

Kerala

തണ്ണിമത്തനിലെ മാരക മായം എങ്ങനെ അറിയാം? ഇതാ ഒരു എളുപ്പ​ ക്രിയ

Published

on

Share our post

ചൂടുകാലം തണ്ണിമത്തന്റെ കാലംകൂടിയാണ്. എല്ലാവർക്കും ഇഷ്ടപ്പെട്ട ഈ പഴവർഗം ഉഷ്ണമകറ്റാൻ ഏറ്റവും നല്ലതാണ്. എന്നാൽ, കാഴ്ചയിൽ നല്ലതെന്ന് കരുതി പലപ്പോഴും വാങ്ങിക്കുടുങ്ങാറുണ്ട്. ഇന്ന് തണ്ണിമത്തിനിലും വ്യാപകമായ മായം കണ്ടുവരുന്നു. അപകടകരമായ ‘എരിത്രോസിൻ’ എന്ന രാസവസ്തുവാണ് കൃത്രിമ നിറത്തിനായി സർവ സാധാരണമായി ഉപയോഗിക്കുന്നത്. ഭക്ഷ്യവസ്തുക്കളിൽ കടുത്ത നിറത്തിനായി ‘ഈ പിങ്ക് ഡൈ’ ഉപയോഗിക്കുന്നു. ഇത് അൽപം വെള്ളത്തിൽ കലർത്തി സിറിഞ്ചു വഴി തണ്ണിമത്തന്റെ അകത്തേക്ക് കുത്തിവെച്ചാണ് നിറം നൽകുന്നത്. തണ്ണിമത്തൻ ഇത്തരത്തിൽ മായം ചേർത്തതാണോ എന്നറിയാൻ ഒരു എളുപ്പ വഴിയുണ്ട്. ആദ്യം രണ്ടായി മുറിക്കുക. ശേഷം ഒരു വൃത്തിയുള്ള വെള്ള കോട്ടൺ അല്ലെങ്കിൽ ടിഷ്യൂ എടുത്ത് അതിന്റെ ഉപരിതലത്തിൽ വെച്ച് ഒപ്പുക. കോട്ടന്റെ നിറം ചുവപ്പായി മാറുകയാണെങ്കിൽ അതിന്റെ അർഥം മായം ചേർന്നതാണെന്നാണ്. നിറം മാറുന്നില്ല എങ്കിൽ അത് വ്യാജനല്ല, ഒറിജിനൽ ആണെന്ന് ഉറപ്പിക്കാം.


Share our post
Continue Reading

Kerala

ചിക്കന്‍ഗുനിയ;കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Published

on

Share our post

ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി നമ്മുടെ നാട് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയന്‍ ദ്വീപുകളില്‍ ഇപ്പോള്‍ ചിക്കന്‍ഗുനിയയുടെ വ്യാപനമുണ്ട്. പതിനയ്യായിരത്തോളം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകള്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈഡിസ് ഈജിപ്തി/ആല്‍ബോപിക്റ്റസ് കൊതുകുകളാണ് ചിക്കന്‍ഗുനിയ പരത്തുന്നത്. അതിനാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വ്യക്തിഗത സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലും മഴക്കാലപൂര്‍വ ശുചീകരണ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. മഴക്കാലപൂര്‍വ ശുചീകരണം എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി ചെയ്യണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളില്‍ (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളില്‍ ചര്‍മ്മത്തില്‍ തടിപ്പുകള്‍ എന്നിവയാണ് ചിക്കന്‍ഗുനിയയുടെ രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കുക. നീണ്ട് നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. മുന്‍പ് ചിക്കന്‍ഗുനിയ വന്നിട്ടുള്ളവര്‍ക്ക് പ്രതിരോധശക്തി ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ രോഗം ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതല്‍ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. യൂണിയന്‍ ദ്വീപുകളില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ ബാധിക്കപ്പെട്ടു എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചു കുഞ്ഞുങ്ങളെ കൊതുകു വലയ്ക്കുള്ളില്‍ തന്നെ കിടക്കുന്ന കാര്യം ശ്രദ്ധിക്കണം.


Share our post
Continue Reading

Kerala

ചേരയെ കൊന്നാൽ മൂന്നുവർഷംവരെ തടവ് ശിക്ഷ; ഉൾപ്പെടുന്നത് ഒന്നാം ഷെഡ്യൂളിൽ

Published

on

Share our post

കൊല്ലം: ചേരയെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവർഷത്തിൽ കുറയാത്ത തടവു ലഭിക്കാവുന്ന കുറ്റം. വനംവകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യജീവികളെ നാല്‌ ഷെഡ്യൂളുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ചേരയും നീർക്കോലിയും മുതൽ മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങിയ ഇനം പാമ്പുകളെല്ലാം ഏറ്റവും പ്രാധാന്യമുള്ള ഒന്നാം ഷെഡ്യൂളിലാണ്. ആനയും സിംഹവും കടുവയും കുരങ്ങുമെല്ലാം ഇതോടൊപ്പമുണ്ട്. ഇവയെ കൊന്നാൽ മൂന്നുവർഷത്തിൽ കുറയാതെ, ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാം. 25,000 രൂപ പിഴശിക്ഷയും ലഭിക്കും. ചേരയെ കൊന്നതിന്റെ പേരിൽ ആരെയെങ്കിലും ശിക്ഷിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ധാരണയില്ല.

എന്നാൽ കൊല്ലുന്നത് കുറ്റകരമാണെന്ന് അവർ പറയുന്നു. സാധാരണ കാണുന്ന എലികൾ, വാവൽ, പേനക്കാക്ക (ബലിക്കാക്ക അല്ല) എന്നിവയെ കൊന്നാൽ ശിക്ഷയില്ല. ചിലയിനം എലികളും വാവലുകളും ആക്ടിന്റെ പട്ടികകളിൽപ്പെടുന്നുണ്ട്. കാട്ടുപന്നിയടക്കമുള്ളവ രണ്ടാം ഷെഡ്യൂളിലാണ്. നീലക്കാള, പുള്ളിമാൻ, ചിലയിനം പക്ഷികൾ തുടങ്ങിയവ ഈ ഷെഡ്യൂളിലുണ്ട്. നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന കാട്ടുപന്നിയെ ഇപ്പോൾ വെടിവെക്കാൻ അനുമതിയുണ്ടെങ്കിലും ഈ ഷെഡ്യൂളിലെ മറ്റുമൃഗങ്ങളെ കൊന്നാൽ മൂന്നുവർഷംവരെ തടവോ 25,000 രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.തേനീച്ച, കടന്നൽ എന്നിവയെ സംസ്ഥാന സർക്കാർ 2024-ൽ വന്യജീവികളുടെ കൂട്ടത്തിൽപ്പെടുത്തിയെങ്കിലും ഇവയെ വന്യജീവി സംരക്ഷണനിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇവയെ നീക്കംചെയ്യേണ്ട ചുമതല വനംവകുപ്പിനില്ല. ഈ ജീവികളുടെ കുത്തേറ്റ് മരണം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്ന നടപടികൾ ലഘൂകരിക്കാൻ വേണ്ടിയാണ് ഇവയെ വന്യജീവിപ്പട്ടികയിലാക്കിയത്.


Share our post
Continue Reading

Trending

error: Content is protected !!