പേരാവൂർ കാർമൽ സെന്ററിൽ ന്യൂട്രീഷൻ സെന്റർ പ്രവർത്തനം തുടങ്ങി

പേരാവൂർ: കാർമൽ സെന്ററിൽ പേരാവൂർ ന്യൂട്രീഷൻ സെന്ററിന്റെ ഉദ്ഘാടനം സീനിയർ കോച്ച് റെജി ഡേവിഡ് കേളകം നിർവഹിച്ചു.മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ തിരി തെളിച്ചു. സീനിയർ കോച്ച് സജീവ് കുമാർ, പ്രദീപ് ജഗൻ, ഷിബു കലാമന്ദിർ, അമ്പിളി ചിടങ്ങിൽ, സൈമൺ മേച്ചേരി എന്നിവർ സംസാരിച്ചു.കലാമന്ദിർ ഷിബു മാസ്റ്ററുടെയും അമ്പിളി ടീച്ചറുടെയും നേതൃത്വത്തിലാണ് പേരാവൂർ ന്യൂട്രീഷൻ സെന്റർ പ്രവർത്തിക്കുന്നത്.