മലയോര ഹൈവേയിൽ മണത്തണക്ക് സമീപം വാഹനാപകടം; നാലുപേർക്ക് പരിക്ക്

പേരാവൂർ: മണത്തണക്ക് സമീപം മലയോര ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. മടപ്പുരച്ചാൽ ഭാഗത്ത് നിന്ന് വന്ന കാറും എതിർ ദിശയിൽ വന്ന മിനിലോറിയും (കുഴൽ കിണർ യുണിറ്റ് വാഹനം) രാജ്യ ഹാളിന് സമീപം കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യ സ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3.20ഓടെയാണ് അപകടം.