പി.എസ്.സി പരീക്ഷ: ടൈപ്പ് വൺ പ്രമേഹ രോഗികൾക്ക് പ്രത്യേക പരിഗണന

കണ്ണൂർ : ടൈപ്പ് വൺ പ്രമേഹ രോഗികൾക്ക് പരീക്ഷകളിൽ പ്രത്യേക പരിഗണന നൽകാൻ പി.എസ്.സി തീരുമാനിച്ചു. ഇതിനായി ഉദ്യോഗാർഥികൾ പ്രൊഫൈൽ വഴി അപേക്ഷിക്കണം. പരീക്ഷ എഴുതാനെത്തുന്നവർക്ക് ഇൻസുലിൻ, ഇൻസുലിൻ പെൻ, ഇൻസുലിൻ പമ്പ്, സി.ജി.എം.എസ് (കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിട്ട റിങ് സിസ്റ്റം), ഷുഗർ ഗുളിക, വെള്ളം എന്നിവ പരീക്ഷാ ഹാളിനുള്ളിൽ അനുവദിക്കും. അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്ന് നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. തുടർന്ന് അടുത്തുള്ള പി.എസ്.സി ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ പി.എസ്.സി വെബ്സൈറ്റിലെ ‘മസ്റ്റ് നോ‘ എന്ന ലിങ്കിൽ’ ടൈപ്പ് വൺ ഡയ ബെറ്റിക്‘ എന്ന മെനുവിൽ ലഭ്യമാണ്.