ജി.സി.സി-കെ.എം.സി.സി ഇരിക്കൂർ മുസാബഖ ലോഗോ പ്രകാശനം

ഇരിക്കൂർ : ജി.സി.സി- കെ.എം.സി.സി മുസാബഖ (ഖുർആൻ പാരായണ മത്സരത്തിന്റെ) ലോഗോ പ്രകാശനം സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ഏറ്റവും കൂടുതൽ ഫണ്ട് ശേഖരിച്ച ഖത്തർ ചാപ്റ്റർ കമ്മിറ്റിക്കുള്ള അവാർഡ് ജനറൽ സെക്രട്ടറി പി.കെ. ഹനീഫക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും വാർഷിക ഫണ്ട് സമാഹരണത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച യഹ്‌യ സുബൈറിനുള്ള അവാർഡ് അബ്ദുസ്സമദ് പൂക്കോട്ടൂരും കൈമാറി.
അബൂബക്കർ ഹാജി ബ്ലാത്തൂർ, എ. കെ.നൗഷാദ്, സി.കെ. മുഹമ്മദ്, ടി. എൻ.എ. ഖാദർ, പി.കെ. ഷംസുദ്ധീൻ, കെ.കെ. കുഞ്ഞിമായൻ, കെ. മുഹമ്മദ് അഷ്‌റഫ് ഹാജി, കെ.പി. അസീസ്, കെ.കെ. സത്താർ ഹാജി, കെ. ഗഫൂർ ഹാജി, കെ.പി. മൊയ്‌ദീൻ കുഞ്ഞി, എം.പി. ഹനീഫ, എൻ. ശിഹാബുദ്ധീൻ, യു.പി. അബ്ദുറഹ്മാൻ, അഡ്വ: ബഷീർ, ഷിഹാബുദ്ധീൻ പള്ളിപ്പാത്ത് എന്നിവർ സംബന്ധിച്ചു.