ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ മെഗാ തൊഴിൽമേള നടത്തി

പേരാവൂർ: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ പേരാവൂരിൽ നടത്തിയ മെഗാ തൊഴിൽമേള സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തങ്ങളുടെ വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ എല്ലാ മാസങ്ങളിലും ഇത്തരത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നത്.
മെഗാ ജോബ് ഫെയറിൽ ശ്രീ ശങ്കരാചാര്യ പബ്ലിക് റിലേഷൻ ഓഫീസർ വി.പി. സതീശൻ, എച്ച്.ഒ.ഡി.മാരായ ശ്രീജിത്ത് ഹരിദാസ് , രമിത്ത് ,ലിജേഷ് സെൻട്രലൈസഡ് പ്ലേസ്‌മെന്റ് കൃഷ്ണപ്രിയ , നിഷാന , അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. 140 ഓളം തസ്തികകളിലേക്കാണ് അഭിമുഖം നടന്നത്. കണ്ണൂരിലെ പ്രമുഖ കമ്പനികളും 300 ഓളം വിദ്യാർത്ഥികളും സംബന്ധിച്ചു.