Connect with us

KOOTHUPARAMBA

പുതുവത്സരാഘോഷം: ലഹരിക്കടത്ത് തടയാൻ നടപടി കടുപ്പിക്കും

Published

on

Share our post

കൂത്തുപറമ്പ് : ലഹരിവസ്തുക്കളുടെ ഉപയോഗവും കടത്തും വില്പനയും തടയാനുള്ള കർശന നടപടികൾക്കൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കി എക്സൈസ് വകുപ്പ്. പുതുവത്സരാഘോഷത്തിന് ലഹരിവസ്തുക്കൾ വ്യാപകമായി എത്തിക്കാനും വില്പന നടത്താനും സാധ്യതയുള്ളതിനാൽ പരിശോധന കടുപ്പിക്കാൻ തീരുമാനിച്ചു.

ഇതിന്റെ മുന്നോടിയായി വിമുക്തി പദ്ധതിയുടെ കൂത്തുപറമ്പ് മണ്ഡലം തല അവലോകന യോഗവും ചേർന്നു. നഗരസഭാധ്യക്ഷ വി. സുജാത അധ്യക്ഷത വഹിച്ചു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം കൂടിയേക്കും. ഇത് മുന്നിൽക്കണ്ടാണ് വ്യാജമദ്യ നിർമാണം, അനധികൃത മദ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവ തടയാനുള്ള പരിശോധനയടക്കമുള്ള നടപടികൾ കർശനമാക്കാൻ തീരുമാനിച്ചത്.

ഇതിനൊപ്പം ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കും. യോഗത്തിൽ കൂത്തുപറമ്പ് സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷ്, കൂത്തുപറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. ഷാജി, പ്രിവൻറീവ് ഓഫീസർ പി. പ്രമോദ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.


Share our post

KOOTHUPARAMBA

കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

Published

on

Share our post

കൂത്തുപറമ്പ്: മാങ്ങാട്ടിടം കരിയിൽ രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി. മാങ്ങാട്ടിടം കുറുമ്പുക്കൽ പാലയുള്ള പറമ്പത്ത് വീട്ടിൽ കെ മുക്താറിനെ കുത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്‌തു. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് എസ്.ഐ അഖിലിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.


Share our post
Continue Reading

KOOTHUPARAMBA

അപ്രോച്ച് റോഡ് നിർമാണം പൂർത്തിയായി വട്ടോളിപ്പാലം ഉടൻ തുറക്കും

Published

on

Share our post

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വട്ടോളി, കോട്ടയിൽ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. നിർമാണം പൂർത്തിയായ വട്ടോളിപ്പാലം ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കും. അഞ്ചുവർഷം മുമ്പ്‌ നിർമാണം പൂർത്തിയായെങ്കിലും സാങ്കേതിക കുരുക്കിൽപ്പെട്ട് അപ്രോച്ച് റോഡ് നിർമിക്കാനാവാത്തതിനെ തുടർന്ന് ഗതാഗതമുണ്ടായിരുന്നില്ല. ഇരുഭാഗത്തും അപ്രോച്ച് റോഡ് നിർമിച്ചതോടെയാണ് പാലം ഗതാഗതത്തിന് സജ്ജമായത്. കോടികൾ ചെലവഴിച്ച് പാലം പണിതിട്ടും നാട്ടുകാർക്ക് പാലം കടക്കാൻ കഴിയാതിരുന്നത് പ്രതിസന്ധിക്കിടയാക്കിയിരുന്നു. കെ കെ ശൈലജ എംഎൽഎ നടത്തിയ ഇടപെടലിനെ തുടർന്നാണ് കുരുക്കഴിച്ച് അപ്രോച്ച് റോഡ് യാഥാർഥ്യമാക്കിയത്. വട്ടോളിപ്പുഴയ്ക്ക് കുറുകെ പാലം നിർമിക്കുന്നതിന് 4.43 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരുന്നത്. അക്കരെ വട്ടോളി ഭാഗത്ത് ഒമ്പത് മീറ്റർ ഉയരമുള്ള പാലത്തിന്റെ അനുബന്ധ റോഡ് നിർമാണത്തിലെ ഡിസൈനിങ്ങിലുണ്ടായ അപാകമാണ് അനുബന്ധ റോഡിന്റെ നിർമാണം വൈകാൻ കാരണമായത്.

കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ തയ്യാറാക്കിയ പുതുക്കിയ രൂപരേഖ പ്രകാരം പാലം എത്തിച്ചേരുന്ന അക്കര വട്ടോളി കവലയിൽ ബോക്സ് കൾവർട്ടർ സ്ഥാപിച്ച് അടിപ്പാത സംവിധാനം ഒരുക്കിയാണ് അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാക്കിയത്. 3.4 കോടി രൂപ ചെലവിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഗ്രാവിറ്റി ഇൻഫ്രാൻസ്ട്രക്ടർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കായിരുന്നു നിർമാണച്ചുമതല. 78 മീറ്റർ നീളമുള്ള പാലത്തിന് 11 മീറ്ററാണ് വീതി. പാലത്തിനിരുവശവും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. നിർമാണം പൂർത്തിയായ പാലത്തിലേക്ക് വട്ടോളി ഭാഗത്തുനിന്ന് 290 മീറ്ററും അക്കര വട്ടോളി ഭാഗത്തുനിന്ന്‌ 120 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് അനുബന്ധ റോഡ് നിർമിച്ചത്. വട്ടോളി പുതിയ പാലം തുറന്നാൽ ചിറ്റാരിപ്പറമ്പിൽനിന്ന് വലിയ വാഹനങ്ങൾക്ക് എളുപ്പമാർഗം കോട്ടയിൽ, കോയ്യാറ്റിൽ, തൊടീക്കളം, ഇടുമ്പ, മാലൂർ, മട്ടന്നൂർ വിമാനത്താവളം, പേരാവൂർ പ്രദേശങ്ങളിലെത്താനാകും. വർഷങ്ങൾക്ക് മുമ്പ് നാട്ടുകാരുടെ സഹായത്തോടെ നിർമിച്ച കോൺക്രീറ്റ് നടപ്പാലമാണ് ഇപ്പോൾ നാട്ടുകാരുടെ ഏക ആശ്രയം.


Share our post
Continue Reading

KOOTHUPARAMBA

കൂത്തുപറമ്പ് അസി.ലേബർ ഓഫീസിൽ കുടിശ്ശിക അദാലത്ത്

Published

on

Share our post

കൂത്തുപറമ്പ്: കേരള ഷോപ്സ് ആൻഡ് കമേഴ്സ‌്യൽ എസ്റ്റാബ്ലിഷ്‌മെൻസ് തൊഴിലാളി ക്ഷേമനിധി ബോർഡ് ഇന്നും 11 നും കൂത്തുപറമ്പ് അസിസ്റ്റൻ്റ് ലേബർ ഓഫീസിൽ കുടിശ്ശിക അദാലത്ത് നടത്തുന്നു. കൂത്തുപറമ്പ് അസി-ലേബർ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ കൃത്യമായി അംശാദായം അടയ്ക്കാത്ത സ്ഥാപനങ്ങൾ, മുൻകാലങ്ങളിൽ പിരിഞ്ഞുപോയ ജീവനക്കാരുടെ വിവരങ്ങൾ കൃത്യമായി ഓഫീസിൽ സമർപ്പിക്കാത്ത സ്ഥാപനങ്ങൾ, രജിസ്റ്റർ ചെയ്‌തതിനുശേഷം നാളിതു വരെ അംശാദായം അടയ്ക്കാത്ത സ്ഥാപനങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് അദാലത്ത്.തൊഴിലാളികൾ പിരിഞ്ഞുപോയതിനും ഷോപ്പ് പൂട്ടിപ്പോയതിനും ആധാരമായ തൊഴിൽ നിയമപ്രകാരമുള്ളഏതെങ്കിലും രേഖകൾ അല്ലെങ്കിൽ തൊഴിലുടമ നൽകുന്ന സത്യവാങ്‌മൂലം, ഫോറം -5 എന്നിവ തയ്യാറാക്കി, തൊഴിലുടമ പങ്കെടുത്ത് ആകെ കുടിശ്ശിക തുകയുടെ 25 ശതമാനം തുക മാത്രം അടച്ച് മറ്റ് നിയമ നടപടികളിൽ നിന്നും സ്ഥാപന ഉടമയ്ക്ക് ഒഴിവാക്കാവുന്നതാണ്. നിലവിൽ കുടിശ്ശിക വരുത്തിയിട്ടുള്ള സ്ഥാപനങ്ങൾ അദാലത്തിൽ പങ്കെടുക്കണം.അദാലത്തിൽ പങ്കെടുക്കാത്തവർക്കെതിരെ ഏപ്രിൽ മുതൽ റവന്യൂ റിക്കവറി ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ എക്സ‌ിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497-2706806.


Share our post
Continue Reading

Trending

error: Content is protected !!