മുരിങ്ങോടി കരിയിൽ ഫാത്തിമ മസ്ജിദ് ഉദ്ഘാടനം ഇന്ന്

പേരാവൂർ: ബ്ലാത്തൂർ അബൂബക്കർ ഹാജി നിർമ്മിച്ചു നൽകിയ മുരിങ്ങോടി കരിയിൽ ഫാത്തിമ മസ്ജിദ് ഉദ്ഘാടനം ഡിസംബർ 28 വ്യാഴാഴ്ച നടക്കും. അസർ നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. കരിയിൽ പ്രദേശ നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുന്ന നിമിഷത്തിൽ വിശിഷ്ടാതിഥിയായി ജീവകാരുണ്യ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ബ്ലാത്തൂർ അബൂബക്കർ ഹാജി പങ്കെടുക്കും. അബ്ദുറഹ്മാൻ കല്ലായി, സണ്ണി ജോസഫ് എം. എൽ.എ, എം.കെ. നൗഷാദ്, പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ, അബ്ദുസമദ് പൂക്കോട്ടൂർ, മുസ്തഫ ഹുദവി ആക്കോട്, യഹ് യ ബാഖവി പുഴക്കര, മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഇർഫാനി, പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി, ചെവിടിക്കുന്ന് മഹല്ല് ഖത്തീബ് അബ്ദുൽ അസീസ് ഫൈസി തുടങ്ങിയവർ സംസാരിക്കും.