കണ്ണൂർ ജില്ലയിൽ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ നിയമനം
കണ്ണൂർ : ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രയര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി/ ആശുപത്രികളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 1970 ഏപ്രില്‍ ഒന്നിനുശേഷം ജനിച്ചവരും ബി.എച്ച്.എം.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷന്‍ ഉള്ളവരുമായിരിക്കണം.
ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, അനുബന്ധ രേഖകള്‍ സഹിതമുളള അപേക്ഷ ജനുവരി ആറിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഹാജരാക്കണം. dmohomknr@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും സമര്‍പ്പിക്കാം.