സഹപ്രവർത്തകയുടെ ഭർത്താവിന്റെ പരാതിയിന്മേൽ സർക്കിൾ ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: സഹപ്രവർത്തകയുടെ ഭർത്താവിൻ്റെ പരാതിയിന്മേൽ കാക്കൂർ സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. സി.ഐ എം. സനൽ രാജിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ കാക്കൂർ സ്റ്റേഷനിലെ വനിതാ പോലീസ് ജീവനക്കാരിയുടെ ഭർത്താവ് പരാതി സമർപ്പിച്ചിരുന്നു.
തുടർന്ന്, കോഴിക്കോട് റൂറൽ നാർക്കോട്ടിക് ഡി.വൈ.എസ്.പി നടത്തിയ വകുപ്പ് തല അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഉത്തരമേഖല ഐ.ജി.യുടേതാണ് നടപടി. വനിതാ ജീവനക്കാരിയെ മറ്റൊരു സ്റ്റേഷനിലേക്കും മാറ്റിയിട്ടുണ്ട്.