പയ്യാവൂർ ഊട്ടുത്സവത്തിന് തുടക്കം: ഓലക്കാഴ്ച സമർപ്പിച്ചു

Share our post

പയ്യാവൂർ : ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് തുടക്കം കുറിച്ച് ചൂളിയാട് നിവാസികൾ ഓലക്കാഴ്ച സമർപ്പിച്ചു. ഊട്ടുത്സവത്തിന്റെ ഭാഗമായി ശ്രീകോവിലിന് മുന്നിൽ പന്തൽ ഇടാനാണ് ഓലക്കാഴ്ച സമർപ്പിക്കുന്നത്. ചൂളിയാട് നിന്ന്‌ കാൽനടയായാണ് ഓലക്കാഴ്ച ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.

പ്രേമൻ ഒതയോത്ത്, റിനീഷ് ചന്ത്രോത്ത്, കെ.സി. പ്രശാന്തൻ, ടി.കെ. പദ്‌മനാഭൻ, ടി.കെ. വത്സലൻ, കാഴ്ച കമ്മിറ്റി സെക്രട്ടറി സി. പവിത്രൻ എന്നിവർ നേതൃത്വം നൽകി.

ക്ഷേത്രം ചെയർമാൻ ബിജു തളിയിൽ, കെ.വി. ഉത്തമരാജൻ, മുൻ ചെയർമാൻ പി. സുന്ദരൻ, വി. രാഘവൻ ബ്ലാത്തൂർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!