കോളയാട് എ.ബി.സി.ഡി ക്യാമ്പ് 30ന്

Share our post

കോളയാട് : കോളയാട് ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എ.ബി.സി.ഡി) ക്യാമ്പ് ഡിസംബര്‍ 30ന് പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, ഐ.ടി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പാക്കുകയും അത് ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനുമായാണ് എ.ബി.സി.ഡി പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ചുമതലകള്‍ നല്‍കി ജില്ലാ വികസന കമ്മീഷണര്‍ കൂടിയായ തലശ്ശേരി സബ് കളക്ടര്‍ സന്ദീപ് കുമാര്‍ ഉത്തരവിട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!