പേരാവൂരിൽ ജല സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങി

പേരാവൂർ : സമഗ്ര നീർത്തടാധിഷ്ഠിത വികസന പദ്ധതിയായ “നീരുറവ്” പദ്ധതിയുടെ ഭാഗമായി പേരാവൂർ പഞ്ചായത്തിൽ ജല സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങി.
താത്കാലിക തടയണകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കാഞ്ഞിരപ്പുഴയിൽ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ റീന മനോഹരൻ, സി. യമുന, ബാബു കോഴിക്കാടൻ, ഓവർസിയർ കെ. ജിഷ, എം.പി. സ്നേഹ, ഷൈനി മനോജ് തുടങ്ങിയവർ സംസാരിച്ചു.നവകേരളം കർമ്മപദ്ധതിക്ക് കീഴിൽ ഹരിതകേരളം മിഷന്റെയും തൊഴിലുറപ്പ് മിഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സംയുക്ത നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.