വടകരയില് കാര് യാത്രികനെ മര്ദിച്ച സംഭവം; ബസ് ജീവനക്കാര് കസ്റ്റഡിയിൽ
കോഴിക്കോട്: വടകരയില് കാര് യാത്രക്കാരനെ മര്ദിച്ച ബസ് ജീവനക്കാര് കസ്റ്റഡിയില്. വടകര ചാനിയം കടവ് റൂട്ടില് ഓടുന്ന ദേവനന്ദ ബസിലെ ഡ്രൈവറും ക്ലീനറുമാണ് പിടിയിലായത്.
മര്ദനമേറ്റ മൂരാട് സ്വദേശി സാജിദിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച വൈകിട്ട് വടകര കുട്ടോത്താണ് സംഭവം.
കാറിനെ മറികടന്നുവന്ന ബസ് റോഡിന്റെ നടുവില് നിര്ത്തിയ ശേഷം ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന സാജിദിനെ വലിച്ചിറക്കി മര്ദിച്ചെന്നായിരുന്നു പരാതി. ബസിന് സൈഡ് നല്കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്ദനം.അതേസമയം ഷാജിദിനെതിരേ ബസ് ജീവനക്കാരും പരാതി നൽകുമെന്നാണ് വിവരം.