നക്ഷത്രം തെളിയിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു

കൊച്ചി : വീട്ടുമുറ്റത്ത് നക്ഷത്രം തെളിയിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. അരൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പൊടിയേരി ജോസ് (60) ആണ് മരിച്ചത്. ക്രിസ്മസ് തലേന്ന് നക്ഷത്രം തെളിയിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. തുടർന്ന് ഹൃദയാഘാതമുണ്ടായ ജോസിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.