നിര്‍മലഗിരി കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന ക്യാമ്പ്

ഇരിട്ടി:കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് എന്‍.എസ്.എസ്.യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ ആരംഭിച്ചു.സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സെബാസ്റ്റ്യന്‍ ടി.കെ. അധ്യക്ഷത വഹിച്ചു. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസിലി ജോസഫ് ,ജയ്‌സണ്‍ കെ. ജെ, വാര്‍ഡ് മെമ്പര്‍ ജോസ് അന്ത്യംകുളം, പ്രോഗ്രാം ഓഫീസര്‍മാരായ ദീപ്തി കെ. ലിസ്ബത്ത്, ഡോ. ജയ്‌സണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.