ഇരിട്ടി നഗരസഭയുടെ സേവനങ്ങൾ തടസ്സപ്പെടും

ഇരിട്ടി : ഇരിട്ടി നഗരസഭയുടെ പ്രവർത്തനങ്ങൾ കെ. സ്മാർട്ടിൻ്റെ ഭാഗമായി ജനുവരി ഒന്ന് മുതൽ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുകയാണ്. ഇതിൻ്റെ ഭാഗമായി ഡിസംബർ 27 മുതൽ 31 വരെ നഗരസഭയുടെ സേവനങ്ങൾ പൂർണ്ണമായും തടസപ്പെടും. പൊതുജനങ്ങൾ സഹകരിക്കണമെന്ന് ചെയർപെഴ്സൺ കെ. ശ്രlലത, സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ എന്നിവർ അറിയിച്ചു.