വയോജന വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ചു

പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ ചിലവിൽ കണിച്ചാർ പഞ്ചായത്തിലെ മലയാംപടിയിൽ നിർമ്മിച്ച വയോജന വിശ്രമകേന്ദ്രം തുറന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ആൻ്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി.പ്രദേശത്തെ നൂറ് വയസ്സ് പൂർത്തിയായ ചെമ്പരത്തിക്കൽ മാത്യുവിനെ ചടങ്ങിൽ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർ പി. ലിൻഷ റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഡി.പി.ഒ ടി.കെ. ഷെർലി പദ്ധതി വിശദീകരിച്ചു.
മലയാംപടി ഫാത്തിമ മാത ചർച്ച് വികാരി ഫാ. ജൂസ്സ മരിയ ദാസ് വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ ടെലിവിഷൻ സ്വിച്ച് ഓൺ കർമ്മവും, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാൻ്റി തോമസ് കോൺട്രാക്ടർമാരെ ആദരിക്കുകയും, ഉപകരണ വിതരണം പഞ്ചായത്ത് അംഗം ജിമ്മി അബ്രഹാമും നിർവഹിച്ചു.
നൂറ് കസേര, ടി.വി, സ്പോർട്സ് ഉപകരണങ്ങൾ, ദിന പത്രങ്ങൾ, ഇൻഡക്ഷൻ കുക്കർ, ഫസ്റ്റ് എയ്ഡ്കിറ്റ്, ലൈബ്രറി, ഓഫീസ് റൂം, ടോയ്ലറ്റ്, സ്റ്റോർ റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വയോജന വിശ്രമകേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രതിമാസ ഓണറേറിയം നൽകി ഒരു കെയർ ടേക്കറെയും ബ്ലോക്ക് പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. മലയാംപടി ഫാത്തിമ മാതാ പള്ളികമ്മറ്റിയാണ് വയോജന വിശ്രമ കേന്ദ്രം നിർമ്മിക്കാൻ അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകിയത്.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മൈഥിലി രമണൻ, സി.സി. സന്തോഷ്, തോമസ് ആപ്ലിയിൽ, ബേബി ആനിത്തോട്ടം, ശ്രീഷ ബിജു തുടങ്ങിയവർ സംസാരിച്ചു.