പരിയാരം കവര്ച്ച: എല്ലാ പ്രതികളും പിടിയിൽ, സ്വര്ണവും കാറും കണ്ടെടുത്തു

കണ്ണൂർ : പരിയാരം കവര്ച്ച കേസിൽ ഒളിവില് കഴിഞ്ഞിരുന്ന സുള്ളന് സുരേഷിന് പുറമെ സഹായി അബു എന്ന ഷെയ്ക്ക് അബ്ദുല്ല അറസ്റ്റിലായി. ഇതോടെ കേസിലെ എല്ലാ പ്രതികളെയും വലയിലാക്കി പരിയാരം സ്ക്വാഡ്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തി പിടികൂടിയത്. ഇതിൽ കണ്ണൂര് സൈബര്സെല് എസ്.ഐ യദുകൃഷ്ണനും, സീനിയര് സിവില് പൊലീസ് ഓഫിസര് വിജേഷ് കുയിലൂരും പ്രതികളെ കണ്ടെത്താൻ പരിയാരം സ്ക്വാഡിനൊപ്പം ഉണ്ടായിരുന്നു.
മോഷണ മുതലുകളില് എട്ട് പവന് സ്വർണവും മോഷ്ടാക്കള് ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം കണ്ടെടുത്തു. ഇവരെ പിടികൂടിയതറിഞ്ഞ് കവര്ച്ചകള് നടന്ന സംസ്ഥാനത്തിനകത്തേയും പുറത്തേയും നിരവധി സ്റ്റേഷനുകളില്നിന്ന് പരിയാരം പരിയാരം പൊലീസിനെ ബന്ധപ്പെടുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താല് മാത്രമേ മറ്റ് കവര്ച്ചകളില് ഇവര്ക്ക് പങ്കുണ്ടോയെന്ന് അറിയാന് കഴിയൂ.